കയര്‍ഫെഡ് അഴിമതി:പ്രതിപക്ഷനേതാവിന്റെ മകന്‍ അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ

single-img
1 November 2015

downloadകയര്‍ഫെഡ് അഴിമതിക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ. അന്വേഷണ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ സെല്‍ എസ്.പിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. അഴിമതി നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി  റിപ്പോര്‍ട്ടില്‍ പറയുന്നു. കയര്‍ഫെഡ് എം.ഡി ആയിരിക്കെ 2001 ല്‍ 40 ലക്ഷത്തിന്റെ അഴിമതി നടത്തിയെന്ന പരാതിയിലാണ് നടപടിക്ക് ശുപാര്‍ശ.