ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്:നാലാം ഘട്ട വോട്ടെടുപ്പ് സമാധാനപരം

single-img
1 November 2015

Biharvoters_AFPബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് സമാധാനപരം. ഉച്ചയ്ക്ക് രണ്ടുവരെ 48.37 ശതമാനം പോളിങ് രേഖപ്പെടുത്തി. കിഴക്കന്‍ ചമ്പാരന്‍, പശ്ചിമ ചമ്പാരന്‍, സിതാമാര്‍ഹി, ഷിയോഹര്‍, മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍ ജില്ലകളിലെ 55 മണ്ഡലങ്ങളിലേയ്ക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് ആരംഭിച്ചത്. 776 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 1,46,93,294 വോട്ടര്‍മാരാണ് നാലാംഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്.  കഴിഞ്ഞ തവണ ഈ 55 സീറ്റുകളില്‍ 51 ഉം അന്നെ ബി.ജെ.പിജെ.ഡി.യു സഖ്യം സ്വന്തമക്കിയിരുന്നു.നവംബര്‍ അഞ്ചിനാണ് ബിഹാറിലെ അവസാന ഘട്ട വോട്ടെടുപ്പ്.