അമേരിക്കയിൽ 97 കാരി ഓണററി ഹൈസ്‌കൂൾ ഡിപ്ലോമ നേടി

single-img
1 November 2015

dipവാഷിംഗ്ടൺ: അമേരിക്കയിൽ 97 വയസുകാരി ഓണററി ഹൈസ്‌കൂൾ ഡിപ്ലോമ നേടി. മിഷിഗണിൽ സ്വദേശിനി  മാർഗരറ്റ് തോമെ ബെകിമയാണ് 79 വർഷം മുമ്പ് ഉപേക്ഷിച്ച ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1936ൽ തന്റെ പതിനെട്ടാമത്തെ വയസിലാണ് കാൻസർ രോഗിയായ അമ്മയെ പരിചരിയ്ക്കുന്നതിനായിരുന്നു മാർഗരറ്റ്  പഠനമുപേക്ഷിച്ചത്.മിഷിഗണിലെ കാത്തലിക് സെൻട്രൽ ഹൈസ്‌കൂളിലാണ് മാർഗരറ്റ് പഠിച്ചിരുന്നത്. സൈന്യത്തിൽ ക്ലർക്കായും കിന്റർഗാർട്ടൻ സ്‌കൂളിൽ അദ്ധ്യാപികയായുമൊക്കെ മാർഗരറ്റ് ജോലി ചെയ്‌തിരുന്നു.