ആര്‍എസ്എസിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്ന് ഭയ്യാജി ജോഷി

single-img
1 November 2015

bhaiyaji-joshiദില്ലി: ഒടുവില്‍ ദാദ്രി കൊലപാതകത്തെ അപലപിച്ച് ആര്‍എസ്എസ് രംഗത്ത്. ആര്‍എസ്എസിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി. സംഭവത്തില്‍ സത്യം ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഷയം പുന:പരിശോധിക്കാന്‍ ആര്‍എസ് എസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു. ദാദ്രി സംഭവത്തെ ന്യായീകരിച്ച് മുമ്പും ആര്‍എസ്എസ് രംഗത്ത് വന്നിരുന്നു. ചില മതേതരവാദികള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് ആര്‍എസ്എസ്  പ്രതികരിച്ചിരുന്നു.

ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.  പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാന്‍ വേദങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന്  ആര്‍എസ്എസിന്റെ മറ്റൊരു ലേഖനത്തിലും എഴുതിയിരുന്നു.