ഡബ്യുടിഎ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സാനിയ – ഹിംഗിസ് സഖ്യത്തിന്

single-img
1 November 2015

BNP Paribas Open - Day 13സിംഗപ്പൂര്‍: ഡബ്യുടിഎ ഫൈനല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ പോളണ്ടിന്റെ ഗബ്രീനെ മുകുറൂസാ കാര്‍ലാ സുഅരസ് നവോരോ സഖ്യത്തെ തോല്‍പിച്ചാണ് സാനിയ-മാര്‍ട്ടീന സഖ്യം കിരീടം ചൂടിയത്. നേരിട്ടുളള സെറ്റുകള്‍ക്ക് അനായാസമായിരുന്നു ഇന്‍ഡ്യോ-സ്വിസ് ജോഡികളുടെ വിജയം. സ്‌കോര്‍: 6-0, 6-3

ഇതോടെ കരിയറില്‍ 50 ഡബ്ലിയുടിഎ കിരീടങ്ങള്‍ എന്ന നേട്ടം മാര്‍ട്ടീന ഹിംഗിസ് സ്വന്തമാക്കി. 15 താരങ്ങള്‍ മാത്രമാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ സാനിയക്ക് ഒപ്പം ഈ വര്‍ഷം ഹിംഗിസിന്റെ 10ാം ഫൈനലും ഒന്‍പതാം കിരീടവുമാണിത്.