ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയില്‍

single-img
1 November 2015

black-moneyമുംബൈ: ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയില്‍. വ്യവസായ സാഹചര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ പുരോഗതിയുണ്ട്. വാണിജ്യത്തിന് പറ്റിയ പ്രദേശങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. തൊട്ടു പിന്നാലെയാണ് അഴിമതിയുടെ കാര്യത്തിലും രാജ്യം മുന്‍പന്തിയിലാണെന്ന് റിപ്പോര്‍ട്ട് വന്നത്.   വിവര ശേഖരണം നടന്നത് ജൂണ്‍ 2013നും ഡിസംബര്‍ 2014നും ഇടയിലാണ്.

ലോകബാങ്ക് സംരംഭകര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയാണ് കൈക്കൂലി കാര്യത്തിലും അഴിമതിയിലുമുള്ള ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ് പുറത്താക്കിയത്. ലോകത്തിലെ 10 ശതമാനം വരുന്ന അഴിമതി മുഖരിത രാജ്യങ്ങളുടെ പട്ടികയില്‍ അങ്ങനെ ഇന്ത്യ ഇടം നേടി. 1 1,30,000ല്‍ അധികം വ്യവസായ സ്ഥാപനങ്ങളിലാണ് സര്‍വ്വേ നടന്നത്. ഇന്ത്യയിലെ എല്ലാ വ്യവസായ സംരംഭങ്ങളില്‍ ആറ് ഇടപാടുകളില്‍ ഒന്നില്‍ കൈക്കൂലി എന്ന നിരക്കിലാണ് ഇന്ത്യയുടെ അഴിമതി.