വീട്ടിലെ സേഫ് കുത്തിത്തുറന്ന് 38 ലക്ഷം രൂപയുമായി കറങ്ങാന്‍ ഇറങ്ങിയ പതിനാലുകാരിയും സുഹൃത്തുക്കളും പോലീസ് പിടിയില്‍

single-img
1 November 2015

Handcuffsപിതാവിന്റെ 38 ലക്ഷം രൂപയുമായി കറങ്ങാന്‍ ഇറങ്ങിയ പതിനാലുകാരിയും  മൂന്നു സുഹൃത്തുക്കളും പോലീസ് പിടിയില്‍. ശനിയാഴ്ച പെണ്‍കുട്ടിയേയും കൂട്ടരേയും കാശുമായി ഡെറാഡൂണില്‍ നിന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ  ബിസിനസുകാരന്റെ വീട്ടില്‍ നിന്നു 38 ലക്ഷം രൂപ കവര്‍ന്നത് മകളാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. മോഷണത്തിന്റെയും കാണാതാകലിന്റെയും ഉദ്ദേശം ഇത്രമാത്രം – സ്‌കൂള്‍ ജീവിതം വിരസമായതിനാല്‍ കൂട്ടുകാരെയും കൂട്ടി പെണ്‍കുട്ടി നാട് ചുറ്റാന്‍ പോകാന്‍ തീരുമാനിച്ചത്. ഷോപ്പിങ് ഒക്കെ നടത്തി തിരികെ വരാനായിരുന്നു തീരുമാനം.

പതിനാലുകാരിയായ പെണ്‍കുട്ടിക്കാണ് സ്‌കൂള്‍ പഠനവും വീട്ടിലെ പഠനവും ബോറടിച്ചത്. ഓഷ്യന്‍ ഇലെവന്‍ എന്ന ചിത്രത്തിന്റെ റീമേക്ക് വാര്‍ത്ത കേട്ടതോടെയാണ് വീട് വിട്ടു പോകാനുളള ആശയം പെണ്‍കുട്ടിക്ക് തോന്നിയതെന്നു പറഞ്ഞതായി പൊലീസ് പറഞ്ഞു. കൂട്ടുകാരോട് നിര്‍ദേശം പറഞ്ഞതോടെ അവരും സമ്മതിച്ചു. അതനുസരിച്ച് സുഹൃത്ത് സംഘം ഡെറാഡൂണിലേക്ക് പോകാന്‍ തീരുമാനിച്ചത്.

ഭൂമി ഇടപാടില്‍ നിന്നു പിതാവിന് 38 ലക്ഷം രൂപ ലഭിച്ചത് അറിയാമായിരുന്ന അവള്‍ മാതാപിതാക്കള്‍ പുറത്തുപോയപ്പോള്‍ സേഫ് കുത്തിത്തുറന്ന് കാശു മുഴുവന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മോഷ്ടിച്ചു. രണ്ടു ദിവസം ഡല്‍ഹി പൊലീസ് കള്ളന്‍മാര്‍ക്കു വേണ്ടി ഓടി നടന്നപ്പോള്‍ പെണ്‍കുട്ടി പണം കൈയില്‍ വച്ച് ഒന്നുമറിയാത്തപ്പോലെ കഴിഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം പൊലീസിനെ വട്ടം ചുറ്റിച്ച് പെണ്‍കുട്ടിയും സുഹൃത്തുക്കളും മുങ്ങിയത്.

കുട്ടിക്കൊപ്പം കാണാതായത് ആണ്‍ സുഹൃത്തുക്കളായതിനാല്‍ അവരും കൂടി അറിഞ്ഞു കൊണ്ടാണ് പണം എടുത്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഒടുവില്‍ പെണ്‍കുട്ടികളെ ഡെറാഡൂണിലെത്തിച്ച കാര്‍ ഡ്രൈവറെ കണ്ടെത്തി. ഹോട്ടല്‍ മാനേജരെ വിവരമറിയിച്ച് പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് പൊലീസെത്തി പെണ്‍കുട്ടികളെ ഡല്‍ഹിയില്‍ എത്തിച്ചു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമപരമായ രീതിയില്‍ മുന്നോട്ടുപോകുമെന്നും പൊലീസ് അറിയിച്ചു.