ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

single-img
1 November 2015

fsg-crime-scene-response-unit-01പൂനെ: ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതായി ആരോപണം. പൂനെയിലെ ഖുല്‍ട്ടേകദിയിലാണ് സംഭവം. 21കാരിയായ പൂജ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രഞ്ജിത്ത് നിഷാദ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ടീഷര്‍ട്ടും ജീന്‍സും ധരിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.

ഇതിലുള്ള രോഷമാണ് കൊലപാതക കാരണമെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ വാതില്‍ അടച്ച് ഭര്‍ത്താവ് രക്ഷപ്പെടുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.