രാജ്യത്തെ വിവിധ വിഷയങ്ങളില്‍ ശിവസേന നടത്തുന്ന ഇടപെടലുകള്‍ നാണക്കേട് ഉണ്ടാക്കുന്നു- സുബിന്‍ മേത്ത

single-img
1 November 2015

zubinന്യൂഡല്‍ഹി; രാജ്യത്തെ വിവിധ വിഷയങ്ങളില്‍ ശിവസേന നടത്തുന്ന ഇടപെടലുകള്‍ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ലോകപ്രശസ്ത സംഗീതജ്ഞന്‍ സുബിന്‍ മേത്ത. ഫാസിസത്തിനെതിരായ പോരാട്ടങ്ങളില്‍ അണിനിരന്ന് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയ എഴുത്തുകാരുടെയും, സിനിമാ പ്രവര്‍ത്തകരുടെയും, ശാസ്ത്രജ്ഞരുടെയും നടപടികള്‍ ധീരമാണ്.

അഭിപ്രായ സ്വാതന്ത്ര്യം എന്നതൊരു കുഴപ്പം പിടിച്ച അവസ്ഥയായി മാറിയ ഇക്കാലത്ത് നമ്മുടെ എഴുത്തുകാര്‍ക്കും, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ മനസിലുളള കാര്യങ്ങള്‍ പറയുവാന്‍ അനുവദിക്കണമെന്നും സുബിന്‍ മേത്ത പറഞ്ഞു.  പാകിസ്താന്‍ വംശജര്‍ക്കെതിരെ ശിവസേന നടത്തുന്ന പരാമര്‍ശങ്ങളും, പ്രതിഷേധങ്ങളും അതി ഭീകരമാണെന്നും ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്ലില്‍ പാകിസ്താനെ കളിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി