യോഗ കോഴ്സ് തുടങ്ങാനുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശം ജെഎന്‍യു തള്ളി

single-img
1 November 2015

yogaന്യൂഡൽഹി: യോഗ കോഴ്സ് തുടങ്ങാനുള്ള നിർദ്ദേശം ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല അക്കാഡമിക് കൗൺസിൽ തള്ളി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായും യു.ജി.സിയുമായും ആലോചിച്ച് വാഴ്‌സിറ്റി ഭരണസമിതി മുന്നോട്ട് വച്ച നിർദ്ദേശമാണ്   തള്ളിയത്.

ആത്മീയവും പൗരാണികവുമായ പാരമ്പര്യങ്ങളെയും ഇന്ത്യൻ മൂല്യങ്ങളേയും ഉയർത്തിക്കാട്ടാൻ എന്ന പേരിലായിരുന്നു യോഗയും ഭാരതീയ പൈതൃകവും സംബന്ധിച്ച് കോഴ്‌സുകൾ തുടങ്ങാനുള്ള നിർദ്ദേശം. ആർ.എസ്.എസിന്റ നിർദ്ദേശപ്രകാരമാണ് കേന്ദ്രസർക്കാർ യോഗ കോഴ്സ് തുടങ്ങാൻ തീരുമാനിച്ചതെന്നാണ് സൂചന.  മൂന്ന് ഹ്രസ്വകാല കോഴ്സ‌ുകൾ തുടങ്ങാനുള്ള നിർദ്ദേശമാണ് മുന്നോട്ട് വച്ചത്.