യു.പി മന്ത്രിയുടെ ആസ്തി:വെറും 58,000 രൂപ ബാങ്ക് ബാലന്‍സും ഓല മേഞ്ഞ കുടിലും

single-img
1 November 2015

banshidhar budhaലഖ്‌നൗ: വെറും 58,000 രൂപ ബാങ്ക് ബാലന്‍സും ഓല മേഞ്ഞ കുടിലും ഈ പറഞ്ഞത് ഒരു യു.പി മന്ത്രിയുടെ ആസ്തിയാണ്. പഞ്ചായത്ത് അംഗങ്ങള്‍ പോലും കോടികള്‍ ബാങ്ക് ബാലന്‍സ് സമ്പാദിക്കുന്ന ഇക്കാലത്ത് വ്യത്യസ്തനാകുയാണ് അഖിലേഷ് യാദവ് മന്ത്രിസഭയിലെ പുതിയതായി ഉള്‍പ്പെടുത്തിയ ബന്‍ഷിധര്‍ ബുദ്ധയെന്ന് മന്ത്രി.    ബഹ്‌റെയ്ച്ച് ജില്ലയിലെ കതാര്‍നിയ വനമേഖലയിലെ ടെഡിയ ഗ്രാമത്തിലാണ് ബുദ്ധയുടെ താമസം. കഴിഞ്ഞ വര്‍ഷം ബലാഹ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഇദ്ദേഹം യു.പി നിയമസഭായില്‍ എത്തുന്നത്.

എം.എല്‍.എ ആയിരുന്നിട്ടും  ഒരു കാറ് പോലും സ്വന്തമായില്ല, ആദായ നികുതി അടയ്ക്കാനുള്ള വരുമാനമില്ല ഈ സംശുദ്ധമായ പൊതുജീവിതത്തിന്റെ അംഗീകാരമായിട്ടാണ് മന്ത്രിസഭാ പുനഃസംഘടനയില്‍ അഖിലേഷ് യാദവ് ബുദ്ധയെ ഉള്‍പ്പെടുത്താന്‍ കാരണം. തെരഞ്ഞെടുപ്പ് വരണാധികാരിക്ക് സമര്‍പ്പിച്ച സ്വത്ത് വിവരക്കണക്കിലാണ് അദ്ദേഹം തന്റെ സമ്പാദ്യ വിവരം വെളിപ്പെടുത്തിയത്.

ആഭരണങ്ങളോ പാന്‍ കാര്‍ഡോ സ്വന്തമായില്ലാത്ത ബുദ്ധക്ക്  ഭാര്യയുടെ പേരിലുള്ള 4750 രൂപയും 63,000 രൂപയുടെ വെള്ളി ആഭരണങ്ങളും മാത്രമാണുള്ളത്. ഒരു പഴഞ്ചന്‍ മോട്ടോര്‍ സൈക്കിള്‍ മാത്രാമാണ് ബുദ്ധയുടെ പേരിലുള്ള ആകെയുള്ള വാഹനം. ഇതിനൊക്കെ പുറമെ നിയമസഭാ സമ്മേളനം ഇല്ലാത്തപ്പോള്‍ തന്റെ ഗ്രാമത്തില്‍ എത്തുന്ന ബുദ്ധ സാധാരണ ജീവിതമാണ് നയിക്കുന്നത്.

ഏറ്റവും പിന്നോക്കം നില്‍ക്കുന്ന തന്റെ മണ്ഡലത്തിന്റെ വികസനമാണ് പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രിയായ ശേഷം ബുദ്ധ പ്രതികരിച്ചു. മണ്ഡലത്തിന്റെ 45 കിലോമീറ്ററോളം വനമാണ്, 50 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കോളജ് പോലുമില്ല. അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ ഒരു കോളജ് തുടങ്ങുകയാണ് പ്രാഥമിക ലക്ഷ്യം.