രാജ്യത്തെ ജനസംഖ്യാ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തണമെന്ന് ആര്‍എസ്എസ്

single-img
1 November 2015

RSS_Logoദില്ലി: രാജ്യത്തെ ജനസംഖ്യാ നയത്തില്‍ മാറ്റം വേണമെന്ന് ആര്‍എസ്എസ്. രാജ്യത്ത് മുസ്‌ലിം ഭൂരിപക്ഷം വര്‍ധിക്കുകയാണ്. ഹിന്ദു ഭൂരിപക്ഷ ജില്ലകള്‍ എങ്ങനെയാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായതെന്ന് ഓര്‍ക്കണം. അതിര്‍ത്തി പ്രദേശങ്ങളിലാണ് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നത്.  ഹിന്ദു ആധിപത്യം ഉണ്ടായിരുന്ന മേഖലകള്‍ എങ്ങനെ മുസ്‌ലിം ആധിപത്യം പിടിച്ചടക്കിയെന്നും ആര്‍എസ്എസ് ചോദിക്കുന്നു. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ ഒഴിവാകാന്‍ കേന്ദ്ര സര്‍ക്കാര്‍ നയം കൊണ്ട് വരണം എന്നാവശ്യപ്പെട്ടു ദേശീയ നിര്‍വാഹക സമിതി യോഗം പ്രമേയം പാസ്സാക്കി.