ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് തുടരന്വേഷണം നടത്താനുള്ള സര്‍ക്കര്‍ പ്രഖ്യാപിച്ച സമയത്തെ വിമര്‍ശിച്ച് യു.ഡി.എഫ് ഇതര കക്ഷികള്‍

single-img
31 October 2015

SWAMY_shashതിരുവനന്തപുരം:  സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തെക്കുറിച്ച് തുടരന്വേഷണം നടത്താനുള്ള സര്‍ക്കര്‍ പ്രഖ്യാപിച്ച സമയത്തെ വിമര്‍ശിച്ച് യു.ഡി.എഫ് ഇതര കക്ഷികള്‍ രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത അവസരത്തില്‍ ബാര്‍ക്കോഴക്കേസില്‍ സര്‍ക്കാരിനേറ്റ തിരിച്ചടി മറച്ചു വെക്കാനാണ് തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് യു.ഡി.എഫ് ഇതര കക്ഷികള്‍ ആരോപിക്കുന്നത്.  സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എന്നിവരെല്ലാം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യമെന്ന് കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ അതിനെതിരെ അപ്പീല്‍ പോലും പോകാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യത്തിലാണ് യു.ഡി.എഫ് സര്‍ക്കാര്‍. കേസില്‍ റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് ശാശ്വതികാനന്ദ കേസില്‍ തുടരന്വേഷണം  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.

എന്നാല്‍, ഇൗ വിമര്‍ശനങ്ങളെ കെ.പി.സി.സി പ്രസിഡന്റ് തള്ളിക്കളഞ്ഞു. ഒരോ വിഷയവും വ്യത്യസ്ഥമാണെന്നും സര്‍ക്കാര്‍ ഒരു നല്ലകാര്യം ചെയ്യുമ്പോള്‍ അത് അംഗീകരിക്കുകയാണ്  വേണ്ടതെന്നുമാണ് വി.എം സുധീരന്‍ പ്രതികരിച്ചത്. ശാശ്വതീകാനന്ദയുടെ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ നടപടിയില്‍ കൊടിയേരിക്ക് പരാതിയുണ്ടെങ്കില്‍ അദ്ദേഹം അത് പറയേണ്ടത് വി.എസ്സിനോടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.