കര്‍ണാടക മന്ത്രി സഭയിലെ മലയാളിയാളിയായ ആഭ്യന്തര മന്ത്രി കെജെ ജോര്‍ജിന് സ്ഥാനം നഷ്ടമായി

single-img
31 October 2015

karnataka-home-minister-kj-george_650x400_71444377033ബെംഗളൂരു: കര്‍ണാടക മന്ത്രി സഭയിലെ മലയാളിയുടെ സ്ഥാനം നഷ്ടമായി. മന്ത്രി സഭയിലെ വന്‍ അഴിച്ചു പണിയെ തുടര്‍ന്ന് മലയാളിയാളിയായ ആഭ്യന്തര മന്ത്രി കെജെ ജോര്‍ജിന് സ്ഥാനമാണ് നഷ്ടമായത്. ജി പരമേശ്വരയാണ് പുതിയ ആഭ്യന്തര മന്ത്രി. കെജെ ജോര്‍ജിന്റെ പുതിയ പദവി എന്തായിരിക്കുമെന്ന വ്യക്തമല്ല.

നേരത്തെ ഉപമുഖ്യ മന്ത്രി പദം വേണമെന്നാവശ്യപ്പെട്ട് പരമേശ്വര ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. എന്നാല്‍ ഉപമുഖ്യ മന്ത്രി സ്ഥാനം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിനെ തുടര്‍ന്നാണ് പരമേശ്വര ആഭ്യന്തരം ആവശ്യപ്പെട്ടത്. കെജി ജോര്‍ജിന് നേരെ സംസ്ഥാനത്തിന്റെ ക്രമ സമാധാന നിലയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കന്നട പുരോഗമന സാഹിത്യകാരന്‍ എംഎം കല്‍ബുര്‍ഗിയുടെ വധം, കൂട്ട ബലാത്സംഗങ്ങള്‍, കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗിക അക്രമങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ നിരവധി ഗുരുതര കുറ്റ കൃത്യങ്ങളാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ മാത്രം രേഖപ്പെടുത്തിയത്. ഇതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തടയിടാന്‍ പുതിയ നിയമനത്തിനോടെ സര്‍ക്കാരിനു സാധിക്കുമെന്നാണ് കണക്കു കൂട്ടല്‍.