റഷ്യന്‍ വിമാനം 200ലധികം യാത്രക്കാരുമായി ഈജിപ്തിലെ സിനായില്‍ തകര്‍ന്നു വീണു

single-img
31 October 2015

russianസിനായ്: റഷ്യന്‍ വിമാനം യാത്രാമദ്ധ്യേ 200ലധികം യാത്രക്കാരുമായി ഈജിപ്തിലെ സിനായില്‍ തകര്‍ന്നു വീണു. ഇത് ഈജിപ്‌ത് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഷാം എല്‍ – ഷെയ്ഖില്‍ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്കുള്ള എയര്‍ബസ് എ – 321 എന്ന വിമാനമാണ് തകര്‍ന്നു വീണത്. റെഡ് സീ റിസോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കകം എയര്‍ ട്രാഫിക്ക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

അല്‍പ്പ സമയത്തിന് ശേഷം തുര്‍ക്കി എയര്‍ട്രാഫിക്ക് കണ്‍ട്രോളില്‍ വിമാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

വിമനത്തിലുണ്ടായിരുന്നവരില്‍ ഏറെയും റഷ്യന്‍ ടൂറിസ്റ്റുകളാണ്. റഷ്യയിലെ എയര്‍ലൈന്‍ കമ്പനിയായ കൊഗാലിമാവ്യയുടെതാണ് വിമാനം. അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച വിമാനത്തില്‍ 217 യാത്രക്കാരും ഏഴ് വിമാന ജീവനക്കാരുമുള്ളതായാണ് അറിയുന്നത്.