ബീഫ് പ്രധാന പ്രമേയമായ ഹ്രസ്വ ചിത്രത്തിന് കേന്ദ്ര മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചു

single-img
30 October 2015

sddefault

ബീഫ് പ്രധാന പ്രമേയമായ ഹ്രസ്വ ചിത്രത്തിന് കേന്ദ്ര മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളയായ ജീവികയുടെ പന്ത്രാണ്ടാമതു ഹ്രസ്വ ചിത്രമേളയില്‍ പ്രദര്‍ശനം കാത്തിരുന്ന ‘കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ്’ എന്ന ചിത്രത്തിനാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അനുമതി നിഷേധിച്ചത്. അനുമതിക്കായി അയച്ച 35 ചിത്രങ്ങളില്‍ മുംബൈയിലെ ഭക്ഷണശീലങ്ങളെക്കുറിച്ചും ബീഫിനെ കുറിച്ചും പ്രതിപാദിക്കുന്ന പ്രസ്തുത ചിത്രത്തെ ഒഴിവാക്കുകയായിരുന്നു.

ഇപ്പോള്‍ നിലവിലുള്ള ബീഫ് നിരോധനത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ചിത്രത്തിന് അനുമതി നിഷേധിച്ചതെന്നും ഹ്രസ്വചിത്രമേളയുടെ ഇതു വരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന് അനുമതി നിഷേധിക്കപ്പെടുന്നതെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ മനോജ് മാത്യു പറഞ്ഞു. ശനിയാഴ്ച വൈകുന്നേരമായിരുന്നു ഷെഡ്യൂള്‍ അനുസരിച്ച് മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്.

ചിത്രങ്ങള്‍ അനുമതി ലഭിക്കുന്നതിനായ് നല്‍കിയത് വാര്‍ത്താ വിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി കെ. സഞ്ജയ് മൂര്‍ത്തിക്കാണ്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ് എന്ന ചിത്രത്തിനു മാത്രം അനുമതിയില്ലെന്ന കാര്യം അണ്ടര്‍ സെക്രട്ടറി എസ്. നാഗനാഥന്‍ അറിയിക്കുകയായിരുന്നു. ഭക്ഷണ വിഭവങ്ങളിലൂടെ ജാതിയിലേക്കും മറ്റുമുള്ള ചൂണ്ടിക്കാട്ടലുകളാണ് കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം.