പോളിങ്ങ് ബൂത്തിലെത്തും മുൻപെ ഒരുവട്ടം കൂടി

single-img
30 October 2015

Balletനഗരങ്ങളിലും ത്രിതലപഞ്ചായത്തുകളിലും പ്രതിബദ്ധതയും സാമൂഹ്യബോധവും പൊതുജനനന്മയുമുള്ള സ്ഥാനാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പടിയിറങ്ങി പോയതായാണ് തോന്നുന്നത്. കഴിഞ്ഞ ഭരണസമിതികളിൽ മികച്ച  ഭരണം കാഴ്ചവെച്ചത് പുരുഷന്മാരെക്കാളേറെ വനിതാ ജനപ്രതിനിധികളാണ്. താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ കെട്ടുറപ്പിനകത്ത് നിന്നുകൊണ്ട് നല്ലഭരണം കാഴ്ചവെക്കാൻ സാധിച്ചു എന്നതാണ് സ്ത്രീ പ്രതിനിധികളുടെ മികവ്.

പൊതുവെ പ്രത്യേയ ശാസ്ത്രങ്ങളുടെ തോട് ചെത്തിയെറിഞ്ഞ രാഷ്ട്രീയ പാർട്ടികളോട് പൊതുജനത്തിന് അവകണനയുടെ മനോഭാവമാണ്. ഭരണഘടന അനുശാസിക്കുന്ന വോട്ടവകാശം രാഷ്ട്രീയത്തിനുപരി വ്യക്തികളെ നോക്കി അവർ വിനിയോഗം ചെയ്യുന്നത് തലനരച്ച രാഷ്ട്രീയപാർട്ടികൾ ശ്രദ്ധിക്കേണ്ടതാണ്. ദേശീയ രാഷ്ട്രീയത്തിൽ ജാതിയുടേയും മതത്തിന്റെയും കടന്നുകയറ്റം അതീവഗുരുതരമായ പ്രതിസന്ധികളിലേക്ക് ജയിച്ചുവരുന്ന സ്ഥാനാർത്ഥികൾ എടുത്തെറിയപ്പെടുമെന്നതിൽ സംശയമില്ല. മതമൗലികവാദവും ജാതിചിന്തയും അന്യവൽക്കരിക്കുന്നതിന് പകരം സമൂഹമനസ്സിൽ വീണ്ടും വേരുപിടിപ്പിക്കുന്നതിൽ നല്ലൊരുപങ്ക് ഉത്തരവാദരാഷ്ട്രീയത്തിന് ഉണ്ടെന്നുള്ളത് പിന്നെയും പുറത്തുവരുന്ന സത്യം തന്നെയാണ്.

cpm flag_1നാമൊരു സ്വതന്ത്ര സോഷ്യലിസ്റ്റ് മതെതര ജനാതിപത്യ രാഷ്ട്രമെന്നുള്ള ചിന്തയ്ക്ക് 65 വയസ്സ് തികയുമ്പോൾ അതിനെ മറ്റൊരു കൂനൻ കിനാവാക്കി മാറ്റി നിർത്തി അധികാരത്തിൽ നിന്ന് അകലെനിൽക്കുന്നവരെ ചുട്ടെരിച്ചും പ്രാകൃതമായ സവർണ്ണചിന്ത അടിച്ചേല്പിച്ചും വർഗ്ഗീയ നിലപാടുകളിലേക്ക് ഒതുക്കി വെക്കുന്ന രാഷ്ട്രീയ ഭീകരത; വ്യക്തമായ ജാതി രേഖപ്പെടുത്താത്തതിനാൽ നാമനിർദ്ദേശപത്രികകൾ പോലും തള്ളപ്പെടുന്നത് നിഴൽ ഇറങ്ങിയ രീതികൾക്കെതിരെ നേരത്തെയുള്ള പ്രതികരണങ്ങൾ വരാത്തത് ഒരു വികസ്വര രാജ്യത്തിന് ഭൂഷണമല്ല.

കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിനും സാംസ്കാരിക ഉന്നമനത്തിനുമായി വിശപ്പിന്റെ വിളി അറിഞ്ഞ് പടപൊരുതിയ കമ്മൂണിസ്റ്റ് പാർട്ടികൾപോലും അധികാര രാഷ്ട്രീയത്തിന്റെ പടയൊരുക്കത്തിൽ ജാതിരാഷ്ട്രീയത്തിലേക്ക് വഴുതിപ്പോകുമോ എന്ന സംശയം ജനിപ്പിക്കുന്നു. സ്വാതന്ത്ര്യം നേടിതന്ന അനന്തരഭാരതത്തിൽ നന്മയുടെ മൂല്യങ്ങൾക്ക് കൈയ്യൊപ്പ് ചാർത്തിയ കോൺഗ്രസ്സ് പാർട്ടിയും ജാതിയുടേയും മതത്തിന്റെയും അടിക്കുറിപ്പായതും നിരാശജനകമായ കാഴ്ചപ്പടങ്ങളാണ്. ഭാരതീയതയുടെ വേരുകളും ഊർവ്വരതയും തങ്ങളാണെന്നും പറഞ്ഞ് പടികയറിവന്ന ഭാരതീയ ജനതാപാർട്ടിയും പടലപ്പിണക്കങ്ങളിലും ജാതിരാഷ്ട്രീയത്തെ വാരിപുണർന്നതും പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന ജനങ്ങൾക്ക് മുന്നിലുണ്ട്.

ദേഷീയ രാഷ്ട്രീയത്തിന് ഉൾബലമേകി ഒട്ടിനിൽകുന്ന പ്രദേശിക പാർട്ടികൾ ദേശീയബോധം തന്നെ ഉപേക്ഷിച്ച് ജാതിപാർട്ടികളുമായുള്ള കൂട്ടുകെട്ടിൽ സ്വരചേർച്ചകണ്ട് സന്മദിദായകൻ ചിന്തയുടെ വിചാരത്തിന്റെ ഉൾത്താളുകളിലേക്ക് ചുരുങ്ങിപോയാൽ ആർക്കവരെ കുറ്റപ്പെടുത്താനാവും. അയലത്തെ ബന്ധുവും അരികത്തെ ചങ്ങാതിയും ആരെന്ന് ചിന്തിക്കേണ്ട അവസ്ഥയാണ് രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നവർക്ക്.

NSS - 3ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ജാതിരാഷ്ട്രീയം വേരുപിടിക്കുമ്പോൾ അപകടമെന്നറിഞ്ഞിട്ടും അതിന് ഇറങ്ങിപുറപ്പെടുന്നവർ എൻ.എസ്സ്.എസ്സ് എടുത്ത ധീര നിലപാടിനെ മാകൃതയാക്കേണ്ടിയിരിക്കുന്നു. സമദൂരം പാലിച്ച് വൈരാഗ്യബുദ്ധി ഉപേക്ഷിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ മനോഭാവമെന്ന ചിന്ത രാഷ്ട്രീയചരിത്രത്തിൽ തന്നെ അടയാളമിടേണ്ടതാണ്. ഭരണസുസ്ഥിരതയ്ക്കും ദൃഡത്യ്ക്കുമായി സ്ത്രീ സ്ഥനാർത്ഥികളെ നിർത്തി അംഗബലം കൂട്ടുന്ന രാഷ്ട്രീയ കക്ഷികളുമുണ്ട്. കേരളത്തിലെ പ്രബലരായ രാഷ്ട്രീയ നേതൃത്വം തന്നെ ഇക്കാര്യത്തിൽ മുന്നിലാണ്. ഇത് ശ്ലാഘനീയം തന്നെ. കേരളത്തിലെ 21,871 തദ്ദേശഭരണവാർഡുകളിൽ നല്ലൊരു ശതമാനം സ്ത്രീ സ്ഥാനാർത്ഥികളാണെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടതാണ്.

Congress - 2ഗുണനിലവാരമുള്ള സ്ഥാനാർത്ഥികൾ കുറയുന്നു എന്ന നഗ്നസത്യം സമ്മദിദായകരെ ബൂത്തിലേക്കുള്ള യാത്രയിൽ നിന്ന് പിന്തിരിപ്പിച്ചേക്കാം. യാഥാസ്ഥികവും അശാസ്ത്രീയവുമായി സമ്മദിദാനം നിർവഹിക്കുന്ന പഴയരീതി തന്നെ മാറി. ഓരോ സ്ഥാനാർത്ഥിയെക്കുറിച്ചും നിശ്ചിതജ്ഞാനം, ആദർശാത്മകമായ വിലയിരുത്തൽ, പിഴക്കാതെ ചെയ്യണമെന്നുള്ള സാമാന്യബോധം. ശീലിച്ചതും ശീലിപ്പിച്ചതുമായ പഴയ മാതൃകകളെ കുത്തിയൊടിച്ച് പുതിയതിനെ തിടമ്പേറ്റുന്ന ഈ നൂതന കാലഘട്ടത്തിലെ വിജ്ഞാനിയായ സമ്മദിദായകരുടെ വോട്ട് എവിടെ വീഴുന്നുവോ അവിടെയാണ് ജയഘോഷം നടക്കുന്നത്. ഈ മൂല്യമുള്ള ചിന്തകൾതന്നെയാണ് പക്ഷങ്ങളെ മാറ്റിയെറിയുന്നതും അതിനും മീതെ മറ്റൊന്നിനെ ഭരണതലത്തിൽ എത്തിക്കുന്നതും.
bjp-march
നിരക്ഷര കേരളമല്ല, സാക്ഷരകേരളത്തിലെ ബഹുസ്വതരായ വിജ്ഞാനിയായ സമ്മദിദായകരെ ആർക്കും സംശയാലുക്കളാക്കാൻ സാധിക്കില്ല എന്ന പരമമായ സത്യം കേഡർ പാർട്ടികളുടെ നേതൃത്വം തിരിച്ചറിയേണ്ട കാലമാണ്. നിലപാടുകളിലും ഇടപെടലുകളിലും കേഡർ പാർട്ടികൾക്ക് ക്രിയാത്മകമായി വന്ന സ്വാധീനക്കുറവും നേതൃത്വത്തിന് പുതിയവയെ കണ്ടെത്തുന്നതിൽ വന്ന വീഴ്ചയും പൊതുരാഷ്ട്രീയത്തിൽ നിന്ന് പാർശ്വവത്കരിച്ച ഒരു പുതുനേതൃത്വനിര ധാർമ്മികബോധത്തോടെ എല്ലാ രാഷ്ട്രീയപാർട്ടികളിൽ നിന്നും ഉയിരെടുത്ത് പുറത്തുവന്നു എന്നതാണ് 2015ലെ രാഷ്ട്രീയ കാലാവസ്ഥയിൽ വന്ന ഏറ്റവും വലിയ മാറ്റം. യൗവ്വനം രാഷ്ട്രീയവത്കരിച്ച് സ്ഥാനനഷ്ടത്തിനെതിരെ പ്രതികരിക്കുന്ന ചെറുപ്പം വ്യക്തിത്വങ്ങളുടെ വൈഭവക്കുറവാണോ അവർക്കുയർന്നുവരാനുള്ള അവസരങ്ങൾ നിഷേധിക്കുന്നത്.

ചെറുപ്പക്കാർ കുപിതനാവാൻ ഇനിയുമേറെ സാധ്യതയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. ഇവിടെയൊക്കെയാണ് സഹജമായ ശീലങ്ങൾകൊണ്ട് സ്ത്രീകൾ ഉന്നതരാകുന്നത്. വിവരാവകാശ നിയമത്തിൽ ഭരിക്കുന്ന സർക്കാരിനെ മെച്ചപ്പെട്ട ഭരണം നിർവഹിക്കാത്ത ഭരണസമിതിയെ ചോദ്യം ചെയ്യാനും തിരിച്ചുവിളിക്കാനും ജനാധിപത്യവ്യവസ്ഥയിൽ നിയമമുണ്ടെന്നുള്ള ഒരുവട്ടം കൂടിയുള്ള ചിന്തയ്ക്ക് മാറിടങ്ങൾ ഇനിയുമേറെ ചുരത്തട്ടെ എന്നുമാത്രം………………….