പത്മഭൂഷണ്‍ തിരിച്ചു നല്‍കിയ ശാസ്ത്രജ്ഞന്‍ ഭാര്‍ഗവ നക്‌സല്‍ അനുകൂലിയാണെന്ന് ബി.ജെ.പി നേതാവ് രാം മാധവ്

single-img
30 October 2015

bhargavaന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പത്മഭൂഷണ്‍ തിരിച്ചു നല്‍കിയ ശാസ്ത്രജ്ഞന്‍ ഭാര്‍ഗവ നക്‌സല്‍ അനുകൂലിയാണെന്ന് ബി.ജെ.പി നേതാവ് രാം മാധവ്.   ഭാര്‍ഗവ രാഷ്ട്രീയ പാപമോചകനാണെന്നും  നക്‌സല്‍ അനുകൂലിയായതിനാലാണ് അദ്ദേഹം പത്മ ഭൂഷണ്‍ തിരിച്ചുനല്‍കിയതെന്നും  മാധവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പ്രമുഖ ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി ഡയറക്ടറുമായ പി എം ഭാര്‍ഗവ പത്മഭൂഷന്‍ പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്.