തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം നാളെ; നവംബര്‍ രണ്ടിന് വോട്ടെടുപ്പ്

single-img
30 October 2015

Balletതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും. നവംബര്‍ രണ്ടിനാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങും വീഡിയോഗ്രഫിയും ഉണ്ടാകുമെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.