ഉത്പന്നങ്ങളെപ്പറ്റി വ്യാജ റിവ്യൂ എഴുതിയവര്‍ക്കെതിരെ ആമസോണ്‍ കേസു കൊടുത്തു

single-img
30 October 2015

Amazon-jpgആമസോണ്‍ ഡോട് കോം   വെബ്‌സൈറ്റില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളെപ്പറ്റി വ്യാജ റിവ്യൂ എഴുതിയവര്‍ക്കെതിരെ കേസു കൊടുത്തു.  ആയിരത്തിലേറെ റിവ്യൂവര്‍മാര്‍ തങ്ങളുടെ പ്രൊഡക്ട് പേജുകളില്‍ തട്ടിപ്പു റിവ്യൂ പോസ്റ്റു ചെയ്തിരിക്കുന്നതായി ആമസോണ്‍ കണ്ടെത്തിയിരുന്നു.

കണ്ടെത്തിയ 1,114 വ്യാജ റിവ്യൂവര്‍മാരുടെ ശരിയായ പേരു കണ്ടെത്താനും തങ്ങളുടെ കസ്റ്റമര്‍മാരെ കബളിപ്പിച്ചതിന് നഷ്ടപരിഹാരം വാങ്ങാനുമായാണ് ആമസോണ്‍ കോടതിയെ സമീപിച്ചത്.

പരാതിയില്‍ കോടതി അനുകൂല തീരുമാനമെടുത്താല്‍ പ്രശ്നം ഗുരുതരമായേക്കുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. പല റിവ്യൂവര്‍മാരും വ്യാജ ഐപി നിര്‍മ്മിച്ചും മറ്റുമാണ് തങ്ങളുടെ റിവ്യൂ പോസ്റ്റു ചെയ്തിരിക്കുന്നത്. കോടതി ശരിക്കുള്ള ആളുകളെ കണ്ടെത്താന്‍ ഉത്തരവിട്ടാല്‍ വിപിഎന്‍ മുതലായ സ്വകാര്യത നല്‍കുന്ന സര്‍വീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായേക്കും.