ബാര്‍ കോഴക്കേസിലെ കോടതി വിധി വിജിലന്‍സിന്റെ നില്‍പ്പിനെ ചോദ്യം ചെയ്യുന്നത്; കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോവില്ല- രമേശ് ചെന്നിത്തല

single-img
30 October 2015

Ramesh-Chennithala232ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന കോടതി വിധി വിജിലന്‍സിന്റെ  നില്‍പ്പിനെ ചോദ്യം ചെയ്യുന്നതാണെന്നും എന്നാല്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോവില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതി വിധി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. വിന്‍സണ്‍ എം പോള്‍ മാറിനില്‍ക്കേണ്ട ആവശ്യമില്ല. വിജിലന്‍സ് ഡയറക്ടര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്യമുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ നിയമപരമായാണ്  പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബാര്‍കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ പേരിലുള്ള പരാമര്‍ശങ്ങള്‍നീക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് വകുപ്പ് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് തീരുമാനിച്ചിരുന്നു. നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്തശേഷമാണ് ഈ തീരുമാനം.