അമ്പാടി ഡ്രൈവിങ് സ്കൂളില്‍ കാര്‍ ഓടിച്ച് പഠിക്കാം; അതും ബെന്‍സില്‍!

single-img
30 October 2015

benzദിവസേന ഇന്ത്യന്‍ വാഹന വിപണികളില്‍ ഓട്ടോമാറ്റിക്ക് മുതല്‍ സാധാരണ  തരത്തിലുള്ള കാറുകള്‍ വരെ ഇറങ്ങുന്നുണ്ട്. എങ്ങനെ എങ്കിലും ഒരു കാര്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ വളരെ കുറവാണ്. സ്വന്തമാക്കുന്ന കാര്‍ സെക്കന്റ് ഹാന്‍ഡ് കാറാവട്ടെ പുതിയ കാറാവട്ടെ,   വാഹനം സ്വന്തമാക്കി കഴിഞ്ഞാല്‍ പിന്നെ അത് റോഡിലൂടെ ഓടിച്ചു കൊണ്ട് പോകണമെങ്കില്‍ ഡ്രൈവിംഗ് അറിഞ്ഞിരിക്കണം.

അതിനായി ഡ്രൈവിംഗ് സ്കൂളിന്റെ സേവനം ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ പല നീളത്തിലും വീതിയിലുമുള്ള ഓട്ടോമാറ്റിക്ക് ലക്ഷുറി  കാരറുകള്‍ മുതല്‍ സാധാരണ കാര്‍ വാങ്ങുന്നവര്‍ പോലും  ഡ്രൈവിംഗ് സ്കൂളുകളില്‍ പോയി ഒരേ തരത്തിലുള്ള വാഹനങ്ങളിലാണ് ഓടിച്ചു പഠിക്കുന്നത്.

ഇതില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയാണ് ഒരു ഡ്രൈവിംഗ് സ്കൂള്‍.  ലക്ഷുറി കാര്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ലക്ഷുറി കാറില്‍ തന്നെ ഡ്രൈവിങ് പഠിക്കുവാനുള്ള അവസരം സ്കൂള്‍ ഒരുക്കുകയാണ്. അതും ബെന്‍സില്‍! ചേര്‍ത്തലയിലെ അമ്പാടി ഡ്രൈവിങ് സ്കൂളാണ് തങ്ങളുടെ അടുത്ത് ഡ്രൈവിംഗ് പഠിക്കാന്‍ വരുന്നവര്‍ക്ക് ബെന്‍സ് കാറില്‍ പഠിക്കുമാനുള്ള  അസുലഭ അവസരം ഒരുക്കുന്നത്.

1972 ല്‍ പ്രവര്‍ത്തനം തുടങ്ങിയ  സ്കൂളിന്റെ ഇപ്പോഴത്തെ അവകാശിയായ വി.എസ്. സൈഗാളാണ് തന്റെ പഠിതാക്കളുടെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചിരിക്കുന്നത്.   2007 മോഡല്‍ സെക്കന്‍ഡ് ഹാന്‍ഡ് ഇ ക്ലാസ് പെട്രോള്‍ വാങ്ങിയ ശേഷം അതില്‍ ഒരു ബ്രേക്ക് പെഡല്‍ കൂടി ഉള്‍പ്പെടുത്തി ഡ്രൈവിങ് സ്കൂള്‍ വണ്ടിയാക്കി മാറ്റിയത്. എന്നാല്‍ ഓട്ടോമാറ്റിക് കാറായതിനാല്‍ അധികമായി ക്ലച്ച് വെച്ച് പിടിപ്പിക്കേണ്ടി  വന്നില്ലെന്ന് സൈഗാള്‍ പറയുന്നു.

ഇപ്പോള്‍ ഡ്രൈവിങ്ങിന്റെ ആദ്യ പാഠം  പഠിക്കാന്‍ മാത്രമല്ല ജീവിതത്തില്‍ ഒരിക്കലെങ്കിലും ബെന്‍സ് കാര്‍ ഓടിക്കാന്‍ കൊതിക്കുന്നവരും  അമ്പാടി ഡ്രൈവിങ് സ്കൂളിനെ സമീപിക്കുന്നുണ്ട്. പ്രത്യേകിച്ചും ഓട്ടോമാറ്റിക് കാറില്‍ ഡ്രൈവിങ് പഠിക്കാനെത്തുന്നവര്‍ക്കാണ് ബെന്‍സ് കാര്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുക. ഇതിനായി അധിക ഫീസ് ഈടാക്കുന്നില്ലെന്നും സെയ്‍ഗാള്‍ പറയുന്നു.