കലാമിന്റെ ഔദ്യോഗിക വസതി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയ്ക്കു നല്‍കുന്നത് ആ മഹാത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആം ആദ്മി

single-img
29 October 2015

President Dr. APJ Abdul Kalam addressed the Nation on the eve of his demitting the office of the President of India from Rashtrapati Bhavan on July 24, 2007. RB Photo

മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഔദ്യോഗിക വസതി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയ്ക്കു നല്‍കരുതെന്ന് ആം ആദ്മി. ഡല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്ര ട്വീറ്ററിലൂടെ രംഗത്തെത്തിയത്. മുസ്‌ലിമായിട്ടും ദേശസ്‌നേഹിയായിരുന്നു കലാം’ എന്ന വിവാദ പ്രസ്താവന നടത്തിയ വ്യക്തിക്ക് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ അടങ്ങുന്ന വീട് നല്‍കുന്നതിലൂടെ കലാമിനെ അധിക്ഷേപിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹംആരോപിച്ചു.

ഡോ.കലാമിനെ സംബന്ധിച്ച മരണാനന്തര പ്രവര്‍ത്തികള്‍ രാമേശ്വരത്തു മാത്രമാക്കുന്നതും അദ്ദേഹത്തിന്റെ പുസ്തകങ്ങളും വീണയും അവിടേക്ക് മാറ്റുന്നതും അധിക്ഷേപമാണ്. അദ്ദേഹത്തിന്റെ വസതി ഒഴിപ്പിക്കാതെ അവിടെ ഒരു നോളജ് സെന്റര്‍ നിര്‍മിക്കുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിരവധി വസതികള്‍ രാഷ്ട്രീയ നേതാക്കളുടെ പേരില്‍ നല്‍കിയിട്ടുണ്ടെന്നും കപില്‍ മിശ്ര പറഞ്ഞു. ഇത്ര തിരക്കുകൂട്ടി എന്തിനാണ് കലാമിന്റെ വീട് ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കലാമിനെ ഞാന്‍ ഒരുപാട് ആദരിക്കുന്നുണ്ടെന്നും ഈ വീടിന്റെ ഓരോ ചുമരുകളും അദ്ദേഹത്തിന്റെ ഓര്‍മകള്‍ സൂക്ഷിക്കുന്നവയാണെന്നും മഹേഷ് ശര്‍മ പറഞ്ഞു. അദ്ദേഹത്തിന്റെ ആദര്‍ശം എന്നും തന്നില്‍ ജീവിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.