പ്രായമായ കാലികളെ കൊല്ലുന്നതും തിന്നുന്നതും പുണ്യം-മധു

single-img
29 October 2015

28madhu-50-years2ദില്ലി: പ്രായമായ കാലികളെ കൊല്ലുന്നതും തിന്നുന്നതും പുണ്യമെന്ന് പ്രശസ്ത ചലചിത്ര നടന്‍ മധു. കേരളാ ഹൗസില്‍ നടന്നത് നിര്‍ഭാഗ്യകരമെന്നും മധു പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് കേരളാ ഹൗസില്‍ പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് പൊലീസ് റെയ്ഡ് നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നും അദ്ദേഹം.

പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നതിനോട് യോജിപ്പില്ലെന്നും മധു പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.