ഷിയോമി ലാപ് ടോപ്പുമായി വിപണിയിലേക്ക്

single-img
29 October 2015

Xiaomi_Laptopചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷിയോമിയുടെ ലാപ് ടോപ്പുകള്‍ വിപണിയിലേക്ക്. അടുത്ത വര്‍ഷം ആദ്യത്തില്‍ വിപണിയെലെത്തിക്കാനുദ്ദേശിക്കുന്ന ലാപ്‌ടോപ്പ് ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക. എന്നാല്‍ ലിനക്‌സിന്റെ ഏതു മോഡലായിരിക്കും ലാപ് ടോപ്പില്‍ ഉപയോഗിക്കുക എന്നു വ്യക്തമല്ല.

പുതിയ ലാപ് ടോപ്പിനെ ക്കുറിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 12.5,13.3 ഇഞ്ച് എന്നീ രണ്ടു മോഡലുകളിലായിരിക്കും ലാപ് ടോപ് പുറത്തിറക്കുക. മറ്റൊരു ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഹ്യവായിയുമായി ചേര്‍ന്നായിരിക്കും സിയോമി ലാപ്‌ടോപ്പ് പുറത്തിറക്കുക എന്നും കേള്‍ക്കുന്നു. ലാപ്‌ടോപ്പിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങളും വ്യകതമല്ല.