ലോകത്ത് ഒന്നിനും ഒരിക്കലും കഴിയില്ല അമ്മയെന്ന സത്യത്തിന് പകരമാകാന്‍; ഖനിത ഫേസന്‍ഗാ എന്ന പതിനേഴുകാരി അതു ലോകത്തോടു വിളിച്ചു പറയുന്നു

single-img
29 October 2015

Thailand

അമ്മയോളം വലിയ മറ്റൊരു വസ്തുത ഇനി ഈ ഭൂമിയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു തെളിയിക്കുകയാണ് കഴിഞ്ഞ മാസം നടന്ന മിസ് അണ്‍ സെന്‍സേഡ് ന്യൂസ് തായ്‌ലന്റ് സൗന്ദര്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി കിരീടം ചൂടിയ ഖനിതാ ഫേസന്‍ഗാ എന്ന 17കാരി സുന്ദരിയുടെ മാതൃസ്‌നേഹം.

കീരീടം ചൂടി രാജ്യത്തിന്റെ ആദരങ്ങള്‍ ഏറ്റുവാങ്ങിയശേഷം പത്രക്കാര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കുമൊപ്പം ഖനിത വന്നത് തന്റെ അമ്മയുടെ അടുക്കലേക്കാണ്. പണവും പ്രശസ്തിയും മറ്റുമുള്ള സമ്പന്നകുടുംബത്തിലെ അംഗമാണ് ഖനിതയും ഐഖനിതയുടെ അമ്മയും എന്നു കരുതരുത്. തെരുവില്‍ ആക്രിപെറുക്കി നടന്ന് അതില്‍ നിന്നും കിട്ടുന്ന ചെറിയ വരുമാനമുപയോഗിച്ച് തന്റെ മകളുടെ നല്ലഭാവി സ്വപ്‌നം കണ്ട ഒരു സാധു സ്ത്രീയാണ് ആ മാതാവ്. പെട്ടെന്ന് കൈവന്ന പ്രശസ്തിയില്‍ മയങ്ങാതെ ആ മാതാവിന്റെ മകളാണ് താനെന്ന് ലോകത്തോടു മുഴുവന്‍ വിളിച്ചുപറഞ്ഞ ഖനിത ഫേസന്‍ഗാ എന്ന പെണ്‍കുട്ടിയാണ് ഒരു യഥാര്‍ത്ഥ മാതൃസ്‌നേഹി.

അമ്മയുടെ സമീപത്തെത്തിയ ഖനിത തന്നെ തന്റെ അമ്മ വളര്‍ത്ിയ കഥകളും മാധ്യമങ്ങളോട് പറഞ്ഞു. സൗന്ദര്യ വേദിയിലെ അതേ വേഷത്തില്‍ തന്റെ അമ്മയെ കെട്ടിപ്പിടിച്ച് അവള്‍ ലോകത്തിന് അവരെ പരിചയപ്പെടുത്തി. തന്റെ തലയില്‍ മുന്‍ സുന്ദരി കിരീടം ചൂടുന്ന വേളയില്‍ ആ മാതാവ് തെരുവില്‍ ജീവിക്കാനുള്ള വക കണ്ടെത്താന്‍ ആക്രി പറക്കുനന് തിരിക്കിലായിരുന്നു. തന്റെ അമ്മയെ ചേര്‍ത്തുനിര്‍ത്തി അവള്‍ അന്് പൊട്ടിക്കരഞ്ഞു. കൂടെ ആ അമ്മയും.

2DDD98B900000578-3293212-Proud_moment_Mint_hugs_her_mother_who_she_thanked_by_kneeling_be-a-20_1446034706453

ഖനിത കുട്ടിയായിരുന്നപ്പോള്‍ അവളേയും അമ്മയേയും അച്ഛന്‍ ഉപേക്ഷിച്ച്് പോയി. പട്ടിണിയും അരക്ഷിതാവസ്ഥയും തുറിച്ചു നോക്കിയപ്പോള്‍ ആ മാതാവ് അവളെ വളര്‍ത്താനായി ഒരു ചാക്കുമെടുത്ത് തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. പഴയ സാധനങ്ങള്‍ പെറുക്കി റീസൈക്കിള്‍ കേന്ദ്രങ്ങളില്‍ കൊടുത്താണ് അവര്‍ ഖനിതയെ വളര്‍ത്തിയത്. പക്ഷേ കടുത്ത ദാരിദ്ര്യം അവരെ പിടികൂടിയ സമയത്ത് കോളേജില്‍ പോകാനാകാതെ ഖനിതയും അവരോടൊപ്പം ആക്രിപെറുക്കാന്‍ ഇറങ്ങുകയായിരുന്നു.

ജോലി ചെയ്തു ജീവിക്കുന്ന കാര്യത്തില്‍ അഭിമാനിക്കുന്ന വ്യക്തികളാണ് ഖനിതയും മാതാവും. സുന്ദരി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം കൈവന്നപ്പോള്‍ ഒരിക്കലും ഒരു ദേശീയ വ്യക്തിയായി ഉയരുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്തൊക്കെയായായാലും തന്റെ അമ്മയോട് ചേര്‍ന്നു കിടന്ന് ആ സ്‌നേഹം നുകര്‍ന്ന ഉറങ്ങുന്നതിന് പകരമാകില്ല മറ്റൊന്നുമെന്ന് ആ പെണ്‍കുട്ടി വിശ്വസിക്കുന്നു. അതു തന്നെയാണ് തന്റെ വിജയമെന്നും അവള്‍ പറയുന്നു.

വൃദ്ധസദനങ്ങള്‍ തേടിനടക്കുന്ന മക്കള്‍ക്ക് കണ്ണുതുറക്കാനുള്ള ഒരവസരമാണ് ഖനിതയെന്ന പതിനേഴുകാരി തന്റെ ജീവിതത്തിലൂടെ കാട്ടിത്തരുന്നത്. പണത്തിനും പദവിക്കും മുകളില്‍ മറ്റൊരു ജീവിതം കൂടിയുണ്ടെന്നുള്ള തിരിച്ചറിവാണ് ഈ സംഭവം.

വൃദ്ധസദനങ്ങള്‍ തേടിനടക്കുന്ന മക്കള്‍ക്ക് കണ്ണുതുറക്കാനുള്ള ഒരവസരമാണ് ഖനിതയെന്ന പതിനേഴുകാരി തന്റെ ജീവിതത്തിലൂടെ കാട്ടിത്തരുന്നത്. പണത്തിനും പദവിക്കും മുകളില്‍ മറ്റൊരു ജീവിതം കൂടിയുണ്ടെന്നുള്ള തിരിച്ചറിവാണ് ഈ സംഭവം.