ഗീതയെ സംരക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഒരു കോടി രൂപയുടെ സംഭാവന തങ്ങള്‍ക്കു വേണ്ടെന്നും പകരം ആ പണം ഇന്ത്യയിലെ ബധിരമൂക സമൂഹത്തിന്റെ ഉന്നമനത്തിന് ചെലവഴിക്കണമെന്നും ബില്‍ക്കിസ് ഈദി ഫൗണ്ടേഷന്‍

single-img
28 October 2015

Geetha

ഗീതയെ സംരക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഒരു കോടി രൂപയുടെ സംഭാവന തങ്ങള്‍ക്കു വേണ്ടെന്നും പകരം ആ പണം ഇന്ത്യയിലെ ബധിരമൂക സമൂഹത്തിന്റെ ഉന്നമനത്തിന് ചെലവഴിക്കണമെന്നും ബില്‍ക്കിസ് ഈദി ഫൗണ്ടേഷന്‍. ഫൗണ്ടേഷന്‍ ട്രസ്റ്റിയും അബ്ദുല്‍സത്താര്‍ ഈഗിയുടെയും ബില്‍ക്കിസ് ബാനു ഈദിയുടെയും മകനായ ഫൈസല്‍ ഈദിയാണ് അഭ്യര്‍ത്ഥനയുമായി രംംത്തെത്തിയത്.

കുട്ടിക്കാലത്ത് പാകിസ്ഥാനിലെത്തിയ ഗീതയെ സംരക്ഷിച്ചതിനും നാട്ടിലെത്തിക്കാന്‍ മുന്‍കൈ എടുത്തതിന്റെയും നന്ദിസൂചകമായാണ് ഈദി ഫൗണ്ടേഷന് മോദി ഒരു കോടി രൂപ നല്‍കുമെന്ന് തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ഗീതയോടൊപ്പം തന്നെ കാണാനെത്തിയ ബില്‍ക്കിസ് ബാനുവിനോട് മോദി രാജ്യത്തിന്റെ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.