മൊബൈല്‍ കയ്യിലിരുന്നു പൊട്ടിത്തെറിച്ച് 5 വയസ്സുകാരന് വിരലുകള്‍ നഷ്ടമായി

single-img
28 October 2015

mobile

മൊബൈലില്‍ ഗെയിം കളിക്കുന്നതിനിടയില്‍ അത് പൊട്ടിത്തെറിച്ച് അഞ്ചു വയസ്സുകാരന് ഒരു കൈയിലെ അഞ്ചു വിരലുകളും നഷ്ടമായി. മധ്യപ്രദേശില്‍ ബിലാപുര ഗ്രാമത്തിലെ ഹരിപ്രസാദ് എന്നയാളുടെ മകന്‍ അജയ്ക്കാണ് വിരലുകള്‍ നഷ്ടമായത്.

ചാര്‍ജജ് ചെയ്യാന്‍ വെച്ചിരുന്ന പിതാവിന്റെ ഫോണില്‍ അജയ് ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അത്യാഹിതം സംഭവിച്ചത്. കളിക്കിടയില്‍ ഫോണ്‍ ചൂടാകുകയായിരുന്നു. എന്നാല്‍ കളിയുടെ ശ്രദ്ധയില്‍ അജയ് ഇതറിഞ്ഞില്ല. ചൂടു കൂടി ഒടുവില്‍ അജയുടെ കയ്യിലിരുന്ന് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റ് അജയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിരലുകള്‍ക്ക് സാരമായി പരിക്കേറ്റതിനാല്‍ അഞ്ചു വിരലുകളും മുറിച്ചു മാറ്റുകയായിരുന്നു. വിരലുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അജയുടെ മാതാപിതാക്കള്‍ ഫോണ്‍ കമ്പനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.