ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ കേരളത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് സാഹിത്യകാരി മീന കന്തസാമി

single-img
28 October 2015

Meena

ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ അവസാനം ഒരു സംസ്ഥാനത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് പ്രശസ്ത സാഹിത്യകാരി മീന കന്തസാമി. കേരള ഹൗസില്‍ ബീഫിന്റെ പേരില്‍ നടന്ന റെയ്ഡും അതിനെതിരെ എം.പിമാരും രാഷ്ട്രീയ പ്രമുഖരും നടത്തിയ പ്രതിഷേധങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു മീന കന്തസാമിയുടെ പ്രതികരണം. തന്റെ ഫേസ്ബുക്കിലൂടെയാണ് മീന അഭിപ്രായം പങ്കുവെച്ചത്.

ഇതിനിടെ കേരള ഹൗസ് മെനുവില്‍ തുടര്‍ന്നും ബീഫ് ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഡല്‍ഹി പൊലീസ് റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. കേരള ഹൗസിനെതിരെ ലഭിച്ച പരാതിയുടെ വിശ്വാസ്യത പരിശോധിച്ചില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഡല്‍ഹി പൊലീസിന്റെ നടപടി സ്വീകാര്യമല്ലെന്നും കേരള ഹൗസിലുണ്ടായ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിപ്പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.