ഡിവില്ലേഴ്സിനെ പ്രശംസിച്ച് സച്ചിൻ

single-img
28 October 2015

Sachin-Tendulkarമുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ വിധി നിർണ്ണയിക്കുന്ന അന്തിമ മത്സരത്തിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ച ദക്ഷിണാഫ്രിക്കൻ ടീമിനും ക്യാപ്റ്റൺ ഡിവില്ലേഴ്സിനും മാസ്റ്റർ ബ്ലാസ്റ്ററുടെ പ്രശംസ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ നെറ്റ് സെഷനിൽ പങ്കെടുത്ത സച്ചിൻ തെണ്ടുൽക്കർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്ക മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയ്ക്കെതിരെ ഉയർന്ന സ്കോർ പടുത്തുയർത്തുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ഡീ കോക്ക്, ഡു പ്ലെസ്സി, ഡീവില്ലേഴ്സ് എന്നിവർക്കാണ്, സച്ചിൻ പറഞ്ഞു. തന്റെ അഭിപ്രായത്തിൽ കൂടുതൽ മികച്ച പ്രകടനം ഡീവില്ലേഴ്സിന്റേതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ കളിക്കുന്ന സമയത്തും ഡീവില്ലേഴ്സ് ഒരുപടി മുന്നിൽ നിന്നിരുന്നു. ഇപ്പോൾ ഡീവില്ലേഴ്സ് അദ്ദേഹത്തിന്റെ കരിയറിലെ നല്ല നാളുകളിലാണെന്നും അദ്ദേഹത്തിന്റെ ഫോം അവിശ്വസനീയമാണെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.