പരിയാരം ഗ്രാമപഞ്ചായത്ത് തിരുവട്ടൂര്‍ വാര്‍ഡില്‍ സി.പി.എമ്മിനും എസ്.ഡി.പി.ഐക്കും ഒരേ സ്ഥാനാര്‍ഥി

single-img
27 October 2015

Nadira

പരിയാരം ഗ്രാമപഞ്ചായത്തിലെ തിരുവട്ടൂര്‍ വാര്‍ഡില്‍ സി.പി.എമ്മിനും എസ്.ഡി.പി.ഐക്കും ഒരേ സ്ഥാനാര്‍ഥിയാണ്. സി.പി.എമ്മും എസ്.ഡി.പി.ഐയും യോജിച്ചാണു മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. എന്നാല്‍ ഈ സ്ഥലത്ത് പ്രചരണം ഇടതുപക്ഷവും എസ്.ഡി.പി.ഐയും വെവ്വേറെയാണ്.

പി.എം. നദീറബീവിയാണു പരിയാരം പഞ്ചായത്ത് രണ്ടാം വാര്‍ഡായ തിരുവട്ടൂരില്‍ സി.പി.എമ്മിനും എസ്.ഡി.പി.ഐക്കും വേണ്ടി മത്സരിക്കുന്നത്. ലീഗിലെ റഹീമ കല്ലടത്താണു യു.ഡി.എഫ്. സ്ഥാനാര്‍ഥി. നാദിറയുടെ തെരഞ്ഞെടുപ്പ് അടയാളം കൈവണ്ടിയാണ്. നദീറയ്ക്കു വോട്ട് അഭ്യര്‍ഥിച്ച് സി.പി.എമ്മും എസ്.ഡി.പി.ഐയും വെവ്വേറെ പ്രചാരണ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

സി.പി.എമ്മിന്റെ ബോര്‍ഡില്‍ നദീറ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകുമ്പോള്‍ എസ്.ഡി.പി.ഐയുടെ ബോര്‍ഡില്‍ നാദിറ സ്വതന്ത്രസ്ഥാനാര്‍ഥിയാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയായ നദീറയുടെ പ്രകടനപത്രികയില്‍ ഇരുകക്ഷികളുടെയും പിന്തുണ എടുത്ത് പറഞ്ഞിട്ടുമുണ്ട്.