സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇരകളാക്കപ്പെടുകയാണെന്ന് ഡിജിപി ജേക്കബ് തോമസ്

single-img
27 October 2015

jacob-thomasസത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇരകളാക്കപ്പെടുകയാണെന്ന് ഡിജിപി ജേക്കബ് തോമസ്. ഭീഷണികളുണ്ടെന്ന് കരുതി അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഇരകളാക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. മാധ്യമങ്ങളോട് അനുമതിയില്ലാതെ സംസാരിച്ചുവെന്നതിന്റെ പേരില്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .അഴിമതിക്ക് അംഗീകാരം നല്‍കുന്ന അവസ്ഥയാണ് എല്ലാ സംസ്ഥാനങ്ങളിലുമുള്ളതെന്നും ദ് സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ദില്ലിയില്‍ സംഘടിപ്പിച്ച അഴിമതി ബോധവത്കരണ വാരാഘോഷത്തില്‍ പങ്കെടുക്കവെ ജേക്കബ് തോമസ്‌ പറഞ്ഞു.