എൻഫോഴ്‌സ്‌മെന്റ് ചമഞ്ഞ്  ഒന്നേകാൽ കിലോ സ്വർണ്ണത്തിന്റെ കവർച്ച

single-img
27 October 2015

goldകോഴിക്കോട്: ജ്വല്ലറി ജീവനക്കാരനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചമഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോയി ഒന്നേകാൽ കിലോഗ്രാമിന്റെ സ്വർണാഭരണം കവർന്നു. ബാലുശ്ശേരി വാകയാട് സ്വദേശി ഡിജിനെ (28) ഇന്നോവ കാറിലെത്തിയ മൂന്നംഗസംഘം സ്വർണം തട്ടിയെടുത്തതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയും ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് പാളയം അൻഹർ ഹോട്ടലിന് എതിർവശത്തായുള്ള സി.വി.എം എസ്സെ ഹാള്‍മാർക്കിങ് സെന്ററിന് സമീപായിരുന്നു സിനിമാ സ്റ്റൈലിലെ കവർച്ച. ചിന്താവളപ്പിലെ ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറിയിലേക്ക് ഹാൾമാർക്ക് മുദ്രപതിപ്പിച്ച് കൊണ്ടുവരികയായിരുന്ന സ്വർണമാണ് കവർന്നത്.

സി.വി.എംഎസ്സെഹാള്‍മാർക്കിങ്സെന്ററിൽനിന്ന്സ്വർണാഭരണങ്ങളുമായിപുറത്തിറങ്ങിസ്‌കൂട്ടറിൽകയറുന്നതിനിടെമാന്യമായിവസ്ത്രംധരിച്ചരണ്ടുപേർഎൻഫോഴ്‌മെന്റ്ഉദ്യോഗസ്ഥനാണെന്നുംചാലപ്പുറത്തെഓഫീസിലേക്ക്പോകേണ്ടതുണ്ടെന്നുംപറഞ്ഞ്ഡിജിനെ കാറിൽകയറ്റി കൊണ്ടുപോകുകയായിരുന്നു. കാറിൽ ഡ്രൈവറുമുണ്ടായിരുന്നു.

എന്നാൽ പാളയം റോഡില്‍നിന്ന് ചാലപ്പുറം റോഡുവഴി പുതിയപാലം, കല്ലുത്താൻകടവ്, മാങ്കാവ് വഴി കാർ സഞ്ചരിച്ചതോടെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ഡിജിന് മനസ്സിലായി. തുടർന്ന് ഡിജിൻ ബഹളംവെച്ചപ്പോൾ വായ മൂടിയും മുഖം സീറ്റിന് താഴേക്ക് അമർത്തിവെക്കുകയും ചെയ്തുവെന്നും ഡിജിൻ പോലിസ്സിന് നൽകിയ പരാതിയിൽ പറയുന്നു.

മെഡിക്കൽകോളേജിന് സമീപം സേവിയോ സ്‌കൂൾ റോഡരികിലേക്ക് ഡിജിനെ തള്ളിയിട്ടശേഷം കാർ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോയി. ഡിജിന്റെ മൊബൈൽഫോൺ കാറിൽ വീണുപോയിരുന്നു. അതുവഴി ടവർ ലൊക്കേഷൻ 4.43ന് ചെറൂപ്പയായിരുന്നെന്നും പോലീസ് കണ്ടെത്തി.

കാറിലുണ്ടായിരുന്ന കവർച്ച സംഘത്തിന് സന്ദേശങ്ങൾ നൽകുന്നതിന് ബൈക്കിൽ ഒരാൾ ഉണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർ പി.എ. വത്സൻ, ഡി.സി.പി ഡി. സാലി, അസി. കമ്മിഷണർ എ.ജെ. ബാബു, സി.ഐമാരായ സുനിൽകുമാർ, ടി.കെ. അഷ്‌റഫ് എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു