കേരളത്തിലെ ആര്‍എസ്എസ്സുകാരില്‍ 70 ശതമാന പേരും ബീഫ് കഴിക്കുന്നവരാണെന്ന് പിണറായി വിജയന്‍

single-img
27 October 2015

PINARAYI_VIJAYANഡല്‍ഹി: കേരള ഹൗസില്‍ ബീഫ് നിരോധിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കണമെന്ന്  പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി വിധേയത്വം അനാവശ്യമായി പ്രകടിപ്പിക്കുകയല്ല വേണ്ടത്.  ആര്‍എസ്എസിനെ പിന്തുണ നേടാനാണ് ഇതൊക്കെ ചെയ്യുന്നതെന്നും പിണറായി ആരോപിച്ചു. കേരളത്തിലെ ആര്‍എസ്എസ്സുകാരില്‍ 70 ശതമാന പേരും ബീഫ് കഴിക്കുന്നവരാണ്. അങ്ങനെയുള്ള കൂട്ടര്‍ വര്‍ഗീയ അന്തരീക്ഷം സൃഷ്ടിക്കാന്‍  പശുവിന്റെ പേരില്‍ ലഹള സംഘടിപ്പിക്കുകയാണ്. മനുഷ്യര്‍ എന്തുഭക്ഷിക്കണം എന്നു തീരുമാനിക്കേണ്ടത് വര്‍ഗീയ കക്ഷികളല്ല കേരളം ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കണമെന്നും പിണറായി പറഞ്ഞു

ഫെഡറല്‍ തത്വം ലംഘിച്ചുകൊണ്ട് പൊലീസിനെ അയച്ചത്. ഇത് അങ്ങേയറ്റം പ്രതിഷേധമാണ്. കേരള ഹൗസ് കേവലമായ ഭക്ഷശാല മാത്രമല്ല. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് കഴിഞ്ഞാലുള്ള ഭരണ കേന്ദ്രം കൂടിയാണ്. ഇതിനകത്തേക്ക് ഡല്‍ഹി പൊലിസ് കയറണമെങ്കില്‍   റസിഡന്റ് കമ്മീഷന്റെ അനുമതി വേണം. എന്നാല്‍ അനുമതി വങ്ങിയല്ല   പൊലിസുകാര്‍ കേരള ഹൗസില്‍ ഇരച്ചുകയറിയത്. അധികൃതമായി വാങ്ങിയ മാംസം പാകം ചെയ്താല്‍  എങ്ങനെയാണ് കുറ്റകരമാവുക. പരാതിയുണ്ടെങ്കില്‍ റസിഡന്റ് കമ്മീഷനെ സമീപിക്കണം. ഔദ്യോഗീകമായി റസിഡന്റ് കമ്മീഷന്‍ മറുപടി പറയും. എന്നാല്‍ ഈ മര്യാദ കേന്ദ്ര- സംസ്ഥാന സര്‍ക്കരുകള്‍ പാലിച്ചില്ലെന്നും പിണറായി പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ മലയാളിയുടെ ആത്മാഭിമാനത്തെയും മലയാളിയുടെ ഭക്ഷണ രീതിയേയുംചോദ്യം ചെയ്തു.  കേരള മുഖ്യമന്ത്രിയുടെ പ്രതികരണം ഡല്‍ഹി പൊലിസ് മിതത്വം പാലിക്കണമെന്നാണ്. വിവരം കേട്ട ഉടന്‍ സാധാരണ ഗതിയില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ഡല്‍ഹിയില്‍ പറന്നെത്തി മോഡിയെ പ്രതിഷേധം അറിയിക്കുകയല്ലെ വേണ്ടത്. മുഖ്യമന്ത്രി് ഉമ്മന്‍ തങ്ങളുടെ പോക്കറ്റില്‍ നില്‍ക്കുന്നയാളാണെന്ന് ആര്‍എസ്എസിന് അറിയാമെന്നും പിണറായി പറഞ്ഞു