ഡല്‍ഹി പോലീസ് മിതത്വം പാലിക്കണമായിരുന്നു; സംഭവങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നടപടി- ഉമ്മന്‍ ചാണ്ടി

single-img
27 October 2015

Oommen-Chandy_3കോഴിക്കോട്: പശു ഇറച്ചി വിളമ്പിയെന്നാരോപിച്ച് കേരള ഹൗസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസിൻെറ നടപടി തെറ്റായി പോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹി പോലീസ് മിതത്വം പാലിക്കണമായിരുന്നു. സംഭവങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് സ്വകാര്യ ഹോട്ടലല്ല, സര്‍ക്കാര്‍ സ്ഥാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ഗോമാംസം വിളമ്പിയെന്നാരോപിച്ച് ഡല്‍ഹിയിലെ കേരള ഹൗസില്‍ പൊലീസ്റെയ്ഡിനെത്തിയത്. ഉച്ച ഭക്ഷണത്തിന് എത്തിയ മൂന്നു യുവാക്കളാണ് കേരളാ ഹൗസിന്റെ സമൃദ്ധി റസ്റ്ററന്റില്‍ ഗോമാംസമാണ് വിളമ്പുന്നതെന്ന് ആരോപിച്ച് ബഹളമുണ്ടാക്കിയത്.