ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ അടിച്ച് കൊന്ന ശക്തികള്‍ തന്നെയാണ് കേരള ഹൗസിന്‍റെ അടുക്കളയിലേക്ക് കടന്നു കയറിയത്; നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാന്‍ തങ്ങള്‍ മടിക്കില്ല എന്നാണ് സംഘപരിവാര്‍ ഇതിലൂടെ നല്‍കുന്ന സന്ദേശം-പിണറായി വിജയന്‍

single-img
27 October 2015

TH30_PINARAYI_VIJAY_516498fതിരുവനന്തപുരം: ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ കൊന്ന ശക്തികള്‍ തന്നെയാണ് ഡല്‍ഹിയില്‍ കേരള ഹൗസിന്‍റെ അടുക്കളയിലേക്ക് കടന്നു കയറിയതെന്ന് പിണറായി വിജയന്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അഖ്ലാക്കിനെ ഇടിച്ചു കൊന്നത് പോലെ, നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാന്‍ തങ്ങള്‍ മടിക്കില്ല എന്നാണ് സംഘപരിവാര്‍ ഇതിലൂടെ നല്‍കുന്ന സന്ദേശം. നമ്മുടെ അടുക്കളയും സ്വകാര്യതയും സ്വതന്ത്രമായ ജീവിതവും ഭീഷണിയുടെ നിഴലില്‍ ആക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അതിശക്തമായി ചെറുക്കപ്പെടണം.

“കേരള ഹൗസില്‍ ബീഫ് പരസ്യമായി വില്‍ക്കുന്നു, നമുക്ക് കാണാം ” എന്ന് ഒരു സംഘപരിവാറുകാരന്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യ ഭീഷണി മുഴക്കിയ ശേഷമാണ് ഡല്‍ഹി പോലീസ്, കേരള ഹൗസില്‍ എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്‍റെ തെളിവാണിത്.

കേരള ഹൗസില്‍ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് നല്‍കുന്നതെന്നും പിണറായി പറയുന്നു.