കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

single-img
26 October 2015

court

കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഈ നിര്‍ദ്ദേശം പ്രകൃതമായി തോന്നാമെങ്കിലും ഇത്തരം കാടത്തരം കാണിക്കുന്നവര്‍ക്ക് മറ്റുശിക്ഷകള്‍ മതിയാകില്ലെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എന്‍ കിരുബാകരന്‍ തന്റെ വിധിയില്‍ അഭിപ്രായപ്പെട്ടു.

ഒരു വിദേശ പൗരന്റെ കുട്ടികളോടുള്ള ലൈംഗികാസക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. വിദേശപൗരന്‍ തന്റെ പേരിലുള്ള കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പ് നല്‍കിയ ഹര്‍ജി കോടതി തള്ളി. എന്നാല്‍ നിയമനടപടികളില്‍സഹകരിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് കോടതി റദ്ദാക്കിയിട്ടുണ്ട്.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കുറ്റവാളികളെ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഷണ്ഡരാക്കുന്നത് അനുവദനീയമാണ്. പരമ്പരാഗതനിയമങ്ങള്‍ കൊണ്ട് ഉദ്ദേശിച്ച രീതിയില്‍ സമൂഹത്തെ നന്മയിലൂടെ നയിക്കാന്‍ പ്രാപ്തമല്ലെന്നും എന്നാല്‍ എല്ലാവരും ഇതിനോട് യോജിക്കണമെന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സമൂഹത്തിലെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കോടതി പറഞ്ഞു.