ഇസ്ലാം മതംപോലെ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കിയ മറ്റൊരു മതവും ലോകത്തില്ലെങ്കിലും സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമാണെന്ന് സിംസാറുല്‍ ഹഖ് ഹുദവി

single-img
26 October 2015

samastha

ഇസ്ലാം മതംപോലെ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കിയ മറ്റൊരു മതവും ലോകത്തില്ലെങ്കിലും സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമാണെന്ന് സമസ്ത യുവ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് മതവിരുദ്ധമാണെന്നും ഭര്‍ത്താവിനെ പരിചരിച്ച് വീട്ടില്‍ ഇരിക്കേണ്ടവരാണ് സ്ത്രീകളെന്നന്നും സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു.

സ്ത്രീകളെ മത്സരിപ്പിക്കുന്ന സംഘടനകള്‍ അവരുടെ പേരില്‍ നിന്ന് മുസ്ലിം എന്ന വാക്ക് നീക്കണമെന്നും ഹുദവി പ്രസ്താവിച്ചു. എന്നാല്‍ ഇസ്ലാം മതംപോലെ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കിയ മറ്റൊരു മതവും ലോകത്തില്ലെന്നും ഫുദവി വാദിക്കുന്നു. പക്ഷേ കാര്യങ്ങള്‍ അങ്ങനെയാണെങ്കിലും സ്ത്രീ വീടിനകത്ത് ഇരുന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടവര്‍ തന്നെയാണെന്ന് പ്രസംഗത്തില്‍ ഫുദവി ഉന്നയിക്കുന്നു.