മോദി സര്‍ക്കാരില്‍ നിന്നും പ്രവാസി ദിവസ് പുരസ്‌കാരം മുതല്‍ പദ്മാ പുരസ്‌കാരങ്ങള്‍ വരെ വാഗ്ദാനം ചെയ്ത് വ്യവസായികളില്‍നിന്ന് പണം പിരിച്ച ബി.ജെ.പി യു.എ.ഇ ഘടകത്തിന്റെ പ്രവര്‍ത്തനം കേന്ദ്രനേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചു

single-img
26 October 2015

dubaibjp_120815-1

മോദി സര്‍ക്കാരില്‍ നിന്നും പ്രവാസി ദിവസ് പുരസ്‌കാരം മുതല്‍ പദ്മാ പുരസ്‌കാരങ്ങള്‍ വരെ വാഗ്ദാനം ചെയ്ത് വ്യവസായികളില്‍നിന്ന് പണം പിരിച്ച ബി.ജെ.പി യു.എ.ഇ ഘടകത്തിന്റെ പ്രവര്‍ത്തനം കേന്ദ്രനേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചു. കൂടുതലും മലയാളികള്‍ നേതൃത്വം നല്‍കുന്ന ബിജെപിയുടെ വിവിധ ഘടകങ്ങളായ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി, ഭാരതീയം, കേരളീയം തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര നേതൃത്വം മരവിപ്പിച്ചത്.

പുതിയൊരു സംഘടനയ്ക്ക് രൂപം നല്‍കിയ ശേഷം പ്രവര്‍ത്തനം അതുവഴി പുനരാരംഭിച്ചാല്‍ മതിയെന്നാണ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പാര്‍ട്ടി ചുമതലയുളള വിജയ് ചൗട്ടിയാവാല ദുബൈയില്‍ യോഗം വിളിച്ചാണ് ഇക്കാര്യം സംഘടനാ നേതാക്കളെ അറിയിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും എത്തിയിരുന്നു.
ഡിസംബറോടെ പുതിയ സംഘടനയ്ക്ക് രൂപം നല്‍കാനാണ് തീരുമാനം.

പ്രമുഖ വ്യവസായികളില്‍ നിന്നും കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം പ്രവാസി ഭാരതീയ ദിവസ് മുതല്‍ പദ്മ അവാര്‍ഡുകള്‍ വരെ നല്‍കാമെന്ന് വാഗ്ദാനം നല്‍കിചിലര്‍ പണം വാങ്ങിയെന്ന പരാതിയാണ് യുഎഇയില്‍ സംഘടനായ പ്രവര്‍ത്തനം നിര്‍ത്തിവെക്കുവാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്.