അമേരിക്കയോടൊപ്പം ചേര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഇറാഖില്‍ നടത്തിയ യുദ്ധം തെറ്റായിരുന്നുവെന്നും ഭീകര സംഘടനയായ ഐ.എസിന്റെ പിറവിക്ക് കാരണം ആ യുദ്ധമായിരുന്നുവെന്നും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍

single-img
26 October 2015

blair_2304613b

അമേരിക്കയോടൊപ്പം ചേര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഇറാഖില്‍ നടത്തിയ യുദ്ധം തെറ്റായിരുന്നുവെന്നും ഭീകര സംഘടനയായ ഐ.എസിന്റെ പിറവിക്ക് കാരണം ആനയുദ്ധമായിരുന്നുവെന്നും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ആദ്യമായാണ് ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെറ്റുപറ്റിയെന്ന് ബ്ലെയര്‍ തുറന്നു സമ്മതിക്കുന്നത്. സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

2003 ല്‍ സദ്ദാം ഹുസൈനെതിരെ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ഇറാഖില്‍ നടത്തിയ ആക്രമണങ്ങള്‍ തെറ്റായിരുന്നുവെന്നാണ് ടോണി ബ്ലെയര്‍ അഭിമുഖത്തില്‍ തുറന്നു സമ്മതിക്കുന്നുണ്ട്. സദ്ദാം ഹുസൈന്റെ പക്കല്‍ വിനാശകരമായ ആയുധങ്ങളുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തെറ്റായിരുന്നെന്നും സദ്ദാമിനെ അട്ടിമറിച്ചതിലൂടെ ഐഎസ് ഭീകരതയ്ക്ക് വിത്തുപാകുകയാണ് ചെയ്തതെന്നും ബ്ലെയര്‍ പറയുന്നുണ്ട്.

സിഎന്‍എന്‍ തയാറാക്കുന്ന ഒരു ഡോക്യുമെന്ററിയുടെ ഭാഗമായാണ് ബ്ലെയര്‍ അഭിമുഖം നല്‍കിയത്. സദ്ദാമിനെ പുറത്താക്കിയവര്‍ക്ക് 2015 ലെ ഈ അവസ്ഥയ്ക്ക് ഉത്തരവാദിത്വം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും ബ്ലെയര്‍ പറഞ്ഞു. ആദ്യമായാണ് ഇറാഖ് യുദ്ധം തെറ്റായ തീരുമാനമായിരുന്നെന്ന് ബ്ലെയര്‍ പരസ്യമായി പറയുന്നത്.