പതിനഞ്ചു വര്‍ഷം മുന്‍പ് പാകിസ്ഥാനിലെത്തി അവിടെ കുടുങ്ങിപ്പോയ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത മാതൃരാജ്യത്ത് തിരിച്ചെത്തി

single-img
26 October 2015

Geetha

പതിനഞ്ചു വര്‍ഷം മുന്‍പ് പാകിസ്ഥാനിലെത്തി അവിടെ കുടുങ്ങിപ്പോയ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത മാതൃരാജ്യത്ത് തിരിച്ചെത്തി. ഇന്ന് രാവിലെ കറാച്ചിയില്‍നിന്നും പുറപ്പെട്ട പാക്ക് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഗീത ഇന്ത്യയിലെത്തിയത്.

സംത്സോജ എക്‌സ്പ്രസില്‍ കുട്ടിക്കാലത്ത് ഏഴോ എട്ടോ വയസുള്ളപ്പോള്‍ ഒറ്റപ്പെട്ടുപോയ ഗീതയെ പാക്ക് റേഞ്ചേഴ്‌സ് ആണ് ലഹോര്‍ സ്റ്റേഷനില്‍ നിന്നു കണ്ടെത്തിയത്. ഇത്രയും കാലം ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ദത്തെടുത്ത് സംരക്ഷിച്ച ഈദി ഫൗണ്ടേഷനിലെ ബില്‍ക്കീസ് ഈദിയും മറ്റ് മൂന്ന് അംഗങ്ങളും ഗീതയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.

ഗീത ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞവര്‍ ബന്ധുക്കള്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം മാത്രമേ ഗീതയെ അവര്‍ക്കു കൈമാറുകയുള്ളൂ എന്ന് ഈദി ഫൗണ്ടേഷന് ഇന്ത്യന്‍ അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പരിശോധനാ നടപടികള്‍ പൂര്‍ത്തിയാകും വരെ പാക്ക് സംഘം ന്യൂഡല്‍ഹിയില്‍ തന്നെ തങ്ങാനാണ് പദ്ധതി.