സാമുദായികാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനില്ലെന്ന എന്‍.എസ്.എസിന്റെ നിലപാട് സ്വാഗതാര്‍ഹം-രമേശ് ചെന്നിത്തല

single-img
25 October 2015

Ramesh-Chennithala232തൊടുപുഴ: സാമുദായികാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനില്ലെന്ന എന്‍.എസ്.എസിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് രമേശ് ചെന്നിത്തല. കേരളത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് മൂന്നാം മുന്നണി ഉണ്ടാക്കാമെന്ന ബി.ജെ.പി മോഹം ദിവാസ്വപ്‌നമാണ്. വടക്കേ ഇന്ത്യയിലെ അത്തരം തന്ത്രങ്ങള്‍ കേരളത്തില്‍ വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിക്ക് പുറത്തുള്ള ഒരു കക്ഷിയുമായും യു.ഡി.എഫിന് കൂട്ടുകെട്ടില്ല. വടകരയില്‍ ആര്‍.എം.പിയുമായി ധാരണയില്ല.
ഉമ്മന്‍ ചാണ്ടിയുടെ മതേതര നിലപാടിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. മതന്യൂനപക്ഷങ്ങളുടെ കൂടെ നില്‍ക്കുന്നത് തങ്ങളാണെന്ന് വരുത്താനാണ് സി.പി.എമ്മിന്റെ ശ്രമം. പലയിടത്തും പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാത്തത് ജനകീയാടിത്തറയിലുള്ള സംശയംമൂലമാണ്. യു.ഡി.എഫിന്റെ മുഖ്യശത്രു എല്‍.ഡി.എഫ് തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.

ഡി.ജി.പി ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയിട്ടില്ലെങ്കില്‍ അദ്ദേഹം വിശദീകരണം നല്‍കട്ടെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടമനുസരിച്ചാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി കോടതിയിലിരിക്കുന്ന വിഷയമാണ്. കോടതി നിര്‍ദ്ദേശിച്ചാല്‍ സി.ബി.ഐ അന്വേഷണമാകാം.   ജോയ്‌സ് ജോര്‍ജ് എം.പി.ക്കെതിരെ ഉയര്‍ന്ന കൊട്ടക്കാമ്പൂര്‍ ഭൂമി കേസ് റവന്യു വകുപ്പുമായി ബന്ധപ്പെട്ടതാണ്. നിവേദിത പി.ഹരന്റെ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല-അദ്ദേഹം പറഞ്ഞു.