ഡി.ജി.പിക്കെന്താ കൊമ്പുണ്ടോ?; മേനകാ ഗാന്ധിക്ക് പേപ്പട്ടിവിഷബാധക്കെതിരെയുള്ള മരുന്നുനിര്‍മ്മാണക്കമ്പനികള്‍ പണം നല്‍കുന്നുണ്ടെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

single-img
25 October 2015

chittiകൊച്ചി: ഡി.ജി.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.  ഡി.ജി.പിക്കെന്താ കൊമ്പുണ്ടോയെന്ന് ചിറ്റിലപ്പിള്ളി ചോദിച്ചു.  ഭരണാധികാരികള്‍ ജനങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് നിയമം കൈയിലെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായ വിമുക്ത കേരളമെന്ന ആവശ്യമുന്നയിച്ച് അദ്ദേഹം നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഡി.ജി.പിക്കും തെരുവുനായകള്‍ക്ക് അനുകൂലമായി സംസാരിക്കുന്നവര്‍ക്കുമെതിരെ വിമര്‍ശനമുന്നയിച്ചത്.

തെരുവുനായ ഉന്മൂലന സംഘടനയുടെ പിന്തുണയോടെയാണ് ഉപവാസം. പത്തുമണിയോടെ ആരംഭിച്ച ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒട്ടേറെ പേര്‍ എത്തുന്നുണ്ട്.

ഇതിനിടെ ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡില്‍ അപകടത്തില്‍ പരിക്കേറ്റ വിജേഷും കുടുംബവും സഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരപ്പന്തലിനുമുന്നിലെത്തിയത് വാക്കേറ്റത്തിന് വഴിവെച്ചു.

മേനകാ ഗാന്ധി അടക്കമുള്ളവരേയും അദ്ദേഹം വിമര്‍ശിച്ചു. പേപ്പട്ടിവിഷബാധക്കെതിരെയുള്ള മരുന്നുനിര്‍മ്മാണക്കമ്പനികള്‍ അവര്‍ക്ക് പണം നല്‍കുന്നുണ്ടെന്നായിരുന്നു കൊച്ചൗസേപ്പിന്റെ ആരോപണം. തെരുവു പട്ടികള്‍ക്കനുകൂലമായി രംഗത്തുവരുന്നവര്‍ക്ക് കപടമൃഗസ്‌നേഹമാണെന്നും അദ്ദേഹം പറഞ്ഞു.