നായ ശല്യം ഒഴിവാക്കാനുള്ള ചിറ്റിലപ്പിള്ളിയുടെ ശ്രമങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പൊറാട്ട്നാടകം: ഗൗരി മൗലേഖ

single-img
24 October 2015

Kochouseph-Chittilappilly-Founder-MD-V-Guard-Industries

പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ആനിമൽ വെൽഫെയർ ബോർഡ് അംഗം ഗൗരി മൗലേഖിയുടെ രൂക്ഷ വിമർശനം.കേരളത്തിലെ തെരുവ് നായ ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്താനൊരുങ്ങുന്ന ചിറ്റിലപ്പിള്ളിയുടെ നയത്തെ അപലപിച്ചാണ് മൗലേഖയുടെ പ്രതികരണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ആനിമൽ വെൽഫെയർബോർഡിൽ കോ ഓപ്റ്റഡ് അംഗമാണ് ഗൗരി മൗലേഖ.

നായ ശല്യം കുറയ്ക്കാനുള്ള സർക്കാരിന്റെ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രീതികളെ ഒരു സംഘം ആളുകൾ എതിർക്കുന്നതിനെരൂക്ഷമായി അവർ വിമർശിച്ചു. ചിറ്റിലപ്പിള്ളി ഉൾപ്പെടെയുള്ള ആളുകളുടെ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പൊറാട്ട്നാടകമാണെന്നും മൗലേഖ ആരോപിച്ചു.

‘എറണാകുളത്തിന്റെ പല ഭാഗത്തും നായ്ക്കളെ കൊല്ലാന്‍ അദ്ദേഹം ശ്രമിച്ചു, ചിലതിനെ കൊല്ലുകയും ചെയ്തു. ഇത് തികച്ചുംകുറ്റകരമാണ്, സർക്കാരിന്റെ അധികാരത്തെ വിലകുറച്ച് കാണിച്ച് കൊണ്ടുള്ള നടപടിയാണ്’ – മൗലേഖ പറയുന്നു.

നായ്ക്കളെ കൊന്നൊടുക്കുകയല്ല മറിച്ച് ശാസ്ത്രീയമായ പോംവഴികളെയാണ് വിദ്യാസമ്പന്നരായ ഏതൊരാളും പിന്തുടരേണ്ടത്.കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള ഇത്തരം വെല്ലുവിളികൾ ശ്രദ്ധകിട്ടാനുള്ള ശ്രമം മാത്രമാണെന്നും മൗലേഖ അപലപിച്ചു.

കേരളത്തിൽ പട്ടികളെ കൊല്ലാൻ നടത്തുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും നഗ്നമായ നിയമലംഘനംനടത്തുന്നവർക്കെതിരെ ശക്തമായ നടപട എടുക്കാൻ ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്നും അവർ പറഞ്ഞു.

അതേസമയം തെരുവ് നായ്ക്കളെ നശിപ്പിക്കുന്നതിനുള്ള തന്റെ പരിശ്രമം ശരിയാണെന്നും നിരാഹാര സമരവുമായിമുന്നോട്ടുപോകുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചിരുന്നു. മന്ത്രാലയ ഓഫീസ് ഉൾപ്പെടെനിരവധി സ്ഥലങ്ങളിൽ നിന്നും പിന്തുണയുമായി  ഫോണ്‍കോളുകൾ വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.