സംസ്ഥാനമാകെ വരൾച്ചയാൽ പൊറുതിമുട്ടുമ്പോൾ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വക 8 ലക്ഷം രൂപ സഹായം, ഡാൻസ് ട്രൂപ്പിന്

single-img
24 October 2015

devendra-fadnavis_1_2_0_0_0

മുംബൈ: തായിലാൻഡിലേക്ക് പോകാനൊരുങ്ങുന്ന ഡാൻസ് ട്രൂപ്പിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവീസ് വക എട്ട് ലക്ഷം രൂപ ധനസഹായം. സംസ്ഥാനമൊട്ടാകെ കനത്ത വരൾച്ച അഭിമുഖീകരിക്കുന്ന വേളയിൽ ദുരിതബാധിതർക്ക് ധനസഹായം ഏർപ്പെടുത്തുന്നതിനേക്കാൾ ഡാൻസ് ട്രൂപ്പിന് മുൻഘടന നൽകിയതിനെതിരെ പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചു.

തായിലാൻഡ് തലസ്ഥനമായ ബാങ്കോക്കിലേക്ക് ഡാൻസ് മത്സരിത്തിനായി പോകുന്ന മഹരാഷ്ട്ര സർക്കാർ ജീവനക്കാരുടെ ഡാൻസ് ട്രൂപ്പിലേക്കാണ് മന്ത്രിയുടെ ക്ഷേമനിധി ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ നൽകിയിരിക്കുന്നത്. സാമൂഹിക പ്രവർത്തകൻ അനിൽ ഗൽഗലി വിവരാവകാശനിയമം (ആർ.ടി.ഐ) വഴി നടത്തിയ അന്വേഷണത്തിലാണ് ഇത് പുറത്തുവന്നത്.

എന്നാൽ ഇതിൽ ഒരു തെററ്റുമില്ലെന്നാണ് അധികൃതരുടെ പ്രതികരണം. 1967ലെ ക്ഷേമപ്രവർത്തന നിയമമനുസരിച്ച് മുഖ്യമന്ത്രിയുടെ ക്ഷേമനിധിയിൽ നിന്നും സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നത് അനുവദനീയമാണെന്നാണ് അതിക്കൃതർ നൽകുന്ന ന്യായീകരണം.

15 അംഗങ്ങളടങ്ങിയ മഹരാഷ്ട്ര സർക്കാർ ജീവനക്കാരുടെ ഒരു സംഘമാണ് ബാങ്കോക്കിൽ നടക്കുന്ന അന്താരാഷ്ട്ര ഡാൻസ് മത്സരത്തിൽ പങ്കെടുക്കാനായി പോകുന്നത്. ഈ വർഷം ഡിസംബർ 26 മുതൽ 30 വരെയാണ് മത്സരം.