ബാഹുബലിക്ക് 36മത് പിറന്നാള്‍; ആശംസയര്‍പ്പിക്കാന്‍ ബാഹുബലി കുടുംബാംഗങ്ങള്‍

single-img
23 October 2015

12070951_176875992653495_607165121_n

ബാഹുബലിക്ക് പിറന്നാള്‍. ഒക്ടോബര്‍ 23ന് 36 വയസ് തികയുന്ന തങ്ങളുടെ പ്രിയസുഹൃത്ത് പ്രഭാസിന് ആശംസകള്‍ നേരാന്‍ ബാഹുബലിയിലെ സഹതാരങ്ങള്‍ പ്രഭാസിന്റെ വീട്ടിലെത്തി. തമന്ന ഭാട്ടിയയും റാണ ദഗ്ഗുബട്ടിയയുമാണ് ആഘോഷത്തില്‍ പങ്കുചേരാനെത്തിയത്. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ തമന്ന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബാഹുബലിയുടെ ക്യാമറാമാന്‍ സെന്തില്‍കുമാറും ചിത്രത്തിലുണ്ട്. ട്വിറ്ററില്‍ #happybirthdayprabhas എന്നത് ഇപ്പോള്‍ തന്നെ ട്രെന്‍ഡിങാണ്.