130 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ മാസം ഈ സെപ്തംബറായിരുന്നു

single-img
23 October 2015

drought11

130 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ മാസമായിരുന്നു ഈ സപ്തംബര്‍. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ ഏജന്‍സിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

സപ്തംബറില്‍ രേഖപ്പെടുത്തിയ ചൂട് 60.62 ഫാരന്‍ഹീറ്റാണ്. ഇടയ്ക്കിടെയുണ്ടാകുന്ന എല്‍നിനോ പ്രതിഭാസമാണ് ചൂടു കൂടുന്നതിന് പ്രധാന കാരണം.
ആഗോളതാപനം വിലയിരുത്തി 2015 ജനവരി മുതല്‍ സപ്തംബര്‍വരെയായിരിക്കും ഏറ്റവും ചൂട് കൂടുതലെന്നും ഏജന്‍സി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

130 വര്‍ഷത്തിനിടയില്‍ ഇത്രയും ചൂട് കൂടുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കടലിലെ ചൂടും കൂടിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി സമുദ്രതാപനിലയേക്കാള്‍ 1.30 ഡിഗ്രി ഫാരന്‍ഹീറ്റ് കൂടുതലായിരുന്നു 2015 മെയിലെ സമുദ്രതാപനിലയെന്നാണ് ഏജന്‍സി വെളിപ്പെടുത്തുന്നത്.