ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമാകില്ല; ഹിന്ദു ഐക്യത്തിനില്ല:എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

single-img
23 October 2015

G Sukumaran nair - 3ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമാകില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.ഹൈന്ദവ ഐക്യത്തിനു വേണ്ടി ഇപ്പോള്‍ ചിലര്‍ സംഘടനയുണ്ടാക്കുന്നത് പല കള്ളക്കഥകളും മറച്ചുവെക്കാൻ ആണ് .ഇപ്പോള്‍ വാദിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. എന്‍.എസ്.എസ് വിശാല ഹിന്ദു ഐക്യത്തിനില്ല. ഹിന്ദു ഐക്യം ഉണ്ടെങ്കിലേ ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സാധിക്കു എന്നില്ല. ഇപ്പോള്‍ ചിലര്‍ അതിന് വേണ്ടി നടക്കുന്നതിന്റെ പിന്നിലെ കളി എന്താണന്ന് മനസിലായത് കൊണ്ടാണ് എന്‍.എസ്.എസ് അതില്‍ പങ്കെടുക്കാത്തത്.

 
എന്‍ എസ് എസ് രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. എന്‍ എസ് എസിന് രാഷ്ട്രീയ നിലപാടുകളും നയങ്ങളുമുണ്ട്, പക്ഷെ രാഷ്‌ട്രീയമില്ല.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ല. കരയോഗത്തിന്റെ ലേബലില്‍ മത്സരിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര് ഭരിച്ചാലും അവരുടെ തെറ്റായ നയങ്ങളെ എന്‍.എസ്.എസ് എതിര്‍ക്കും.എന്നും അദ്ദേഹം പറഞ്ഞു.ചങ്ങനാശേരിയില്‍ മന്നം പദ്മനാഭന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്‌തുകൊണ്ടുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.