നരേന്ദ്രമോദിയുടെ ചെരുപ്പുകള്‍ ചുമക്കുന്നതുപോലും തനിക്ക് ആഹ്ലാദം പകരുന്ന കാര്യമാണെന്ന് ഉറുദു കവിയായ മുനവര്‍ റാണ

single-img
23 October 2015

Munavar Rana

നരേന്ദ്രമോദിയുടെ ചെരുപ്പുകള്‍ ചുമക്കുന്നതുപോലും തനിക്ക് ആഹ്ലാദം പകരുന്ന കാര്യമാണെന്ന് ഉറുദു കവിയായ മുനവര്‍ റാണ. ആരും കൂടെ വന്നില്ലെങ്കിലും പിന്തുണച്ചില്ലെങ്കിലും നരേന്ദ്രമോഡിയെ കാണുമെന്ന് വ്യക്തമാക്കിയ റാണ ഇന്നലെയാണ് നരേന്ദ്രമോഡി തനിക്ക് മൂത്ത സഹോദരനെ പോലെയാണെന്നും പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ മുനവര്‍ റാണ ദാദ്രി കൊലപാതകത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയപ്പോള്‍ എഴുത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്നവരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയതെന്ന് പറഞ്ഞ് അതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റി തനിക്ക് ലഭിച്ച പുരസ്‌കാരവും തിരികെ നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫിസില്‍ നിന്നും റാണക്ക് ക്ഷണം ലഭിക്കുകയൂണ്ടായി. അതിനെ സംബന്ധിച്ചാണ് പത്രലേഖകമരാട് റാണ പ്രതികരിച്ചത്.

2014ല്‍ പുറത്തിറങ്ങിയ ഷഹദാബ എന്ന പുസ്തകത്തിനാണ് മുനവര്‍ റാണയ്ക്ക് അക്കാദമി അവാര്‍ഡ് കിട്ടിയത്. അതേസമയം ദാദ്രി കൊലപാതകം എല്ലാവരും പ്രതിഷേധത്തിനായുളള അവസരമായിക്കണ്ടപ്പോള്‍ റാണയാകട്ടെ മോഡിയെ കാണാനുളള അവസരമായിട്ടാണ് ഉപയോഗിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.