പ്രാവുമോഷ്ടിച്ചെന്ന പേരില്‍ പൊലീസ് ചോദ്യം ചെയ്ത ദളിതനായ പതിനാലു വയസുകാരന്റെ മരണംആത്മഹത്യയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

single-img
23 October 2015

ghattarപ്രാവുമോഷ്ടിച്ചെന്ന പേരില്‍ പൊലീസ് ചോദ്യം ചെയ്ത ദളിതനായ പതിനാലു വയസുകാരന്റെ മരണംആത്മഹത്യയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. സോനിപതിലെ ഗോഹാന പൊലീസ് സ്റ്റേഷനില്‍ നിന്നും ഇയാളെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചിരുന്നുവെന്നും, രണ്ട് കുടുംബങ്ങള്‍ തമ്മിലുളള പ്രശ്‌നമാണിതെന്നും ഇത്തരം വിഷങ്ങള്‍ ഇവിടെ എപ്പോഴും നടക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യക്തിപരമായ പ്രശ്‌നങ്ങളെ ജാതീയമായി കാണാനാകില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സവര്‍ണ വിഭാഗക്കാര്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്നതിന്റെ വിവാദം മാറും മുമ്പ് ഇന്നലെയാണ് പ്രാവു മോഷണക്കേസില്‍ പൊലീസ് ചോദ്യം ചെയ്ത പതിനാലു വയസുകാരന്‍ ഗോവിന്ദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത ഗോവിന്ദയുടെ മൃതദേഹം വീടിനടുത്ത ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പൊലീസുകാരാണ് ഗോവിന്ദയെ കൊലപ്പെടുത്തിയതെന്നാരോപിച്ചു നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.